😍അവളാണെന്റെ ലോകം
@@@@@@@@@@@@ഇക്ക പോയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു.. ഈ ഒരാഴ്ച തന്നെ എനിക്കൊരു യുഗം പോലെയാണ് തോന്നിയത്.. ഇത്രയും ദിവസം ഞാനനുഭവിച്ച വിരഹത്തിന്റെ നോവ്,, അതൊരു തീരാ ദുഃഖമായി ഇനിയെന്നുമുണ്ടാകും കൂടെ എന്നോർക്കുമ്പോൾ കണ്ണറിയാതെ നിറയുന്നുണ്ട്... ഇക്ക തന്ന ഓർമ്മകൾ,, ഒളിയമ്പുകളായി എന്നിലേക്ക് പാഞ്ഞടുക്കുന്തോറും എന്നിലെ സങ്കടങ്ങൾ കൂടുകയാണല്ലോ ചെയ്യുന്നത്....
ചിന്തകൾക്ക് വിരാമമിട്ടു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്...
"ഹാലോ ഷാദി,,, അസ്സലാമു അലൈകും,, സുഖാണോടാ ??"
"വഅലൈകുമുസ്സലാം,, ഹാ ഇക്ക സുഖം,,, ഞാനിപ്പോ ഇങ്ങളെ കുറിച്ചോർത്തതേയുള്ളു,, "..
"ഞാൻ എപ്പോ വിളിച്ചാലും നീ ഇതെന്നല്ലേ പറഞ്ഞോണ്ടിരിക്കുന്നത്... ഒന്ന് മാറ്റി പിടിക്കെടി,, കേട്ടു കേട്ട് ഞമ്മക്ക് മടുത്തു "..
"അത് പിന്നെ ഞാനെപ്പോഴും ഇങ്ങളെ ഓർക്കുന്നോണ്ടല്ലേ അങ്ങനെ പറയുന്നേ,, ഞാനിത് മാറ്റി പിടിക്കില്ല അക്കൂസേ,,, ഇങ്ങള് വരുന്നത് വരെ ഇതന്നെ പറഞ്ഞോണ്ടിരിക്കും... കേൾക്കാൻ വയ്യെങ്കിൽ വേഗം വന്നോളി,, "
"അയ്യോടാ,,, പാവം,,, ഇയ്യെന്നാ എപ്പോഴും ഇത് പറയണേ,, കേൾക്കാൻ നല്ല സുഖമുണ്ട്..,, അതൊക്കെ പോട്ടെടി,, വേറെന്തൊക്കെയുണ്ട് വിശേഷം ??"
"ആഹ് ഇക്കാ,, ഇന്നാണ് ഞമ്മളെ കലാലയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്... എനിക്ക് കോളേജിലേക്ക് പോകാൻ തന്നെ മടിയാകുന്നു ഇക്കാ,, ഇങ്ങളെ ഉപ്പാനെ പേടിച്ചിട്ടാ ഞാൻ പോകുന്നത് തന്നെ,, "..
"ആഹാ,,, എന്റെ ഷാദി കുട്ടിക്ക് ഇന്നാണോ ക്ലാസ് തുടങ്ങുന്നത് ??ഉപ്പയ്ക്ക് വേണ്ടിയല്ല നിനക്ക് വേണ്ടി പോയി പഠിക്കെടാ,, ഈ ക്യാമ്പസ് ലൈഫൊക്കെ ഒരിക്കലേ കിട്ടൂ ഷാദി,,, മാക്സിമം എൻജോയ് ചെയ്തോളു ട്ടോ.. "
"ഉം,,, ഇങ്ങളിലാണ്ടു എനിക്കെന്ത് എൻജോയ് ?? ഏതായാലും നനഞ്ഞു,, എനി കുളിച്ചിട്ടന്നെ കേറാന്ന് വെച്ചു,, "
"അപ്പോ കുളിയൊക്കെ തുടങ്ങി ല്ലേ,,, എന്ന ഇയ്യ് പോയി റെഡി ആയ്ക്കോടി,, സംസാരിച്ചു സമയം കളയണ്ട... ഞാൻ എനി രാത്രി വിളിക്കാ ട്ടോ "
