😍-അവളാണെന്റെ ലോകം
@@@@@@@@@@@@മൂന്ന് വർഷങ്ങൾക്ക് ശേഷം,,,
ഞാനിപ്പോ ഒരു കല്യാണപ്പന്തലിലാണുള്ളത്,,, എന്റെ കുഞ്ഞു പെങ്ങളുടെ കല്യാണം,,, അതിനായി ഒരുക്കി കെട്ടിയതാണിന്ന് നിങ്ങള് കാണുന്ന ഈ പന്തൽ,, അന്ന് ഞാൻ നിങ്ങളോട് കഥ പറഞ്ഞു തുടങ്ങിയതും ഇത് പോലൊരു പന്തലിൽ വെച്ചാണ് ട്ടോ,, അന്ന് ഞമ്മളെയായിരുന്നു കല്യാണം...
അല്ലാ,, ഇങ്ങള് കരുതും അപ്പോ ഈ മൂന്ന് വർഷം ഞാനെവിടെയായിരുന്നൂന്ന്,, അതൊരു വലിയ കഥയാണ് ട്ടോ,,, ഞമ്മള് ചുരുക്കി പറഞ്ഞു തരാ,,
അന്ന് പണി കളഞ് നാട്ടിൽ വന്ന ഞാൻ ഷാദിക്കിട്ട് ഒരു പത്തിന്റെ പണി കൊടുക്കാതെ പോകൂല്ലന്ന് ശപഥം ചെയ്തിരുന്നു... പോരാത്തതിന് ഷാദിയും ഞമ്മളെ അതേ ശപഥം കൊണ്ട് നടന്നിരുന്നു... നാട്ടിൽ ഉപ്പയുടെ കച്ചോടം ഞാനായി നോക്കി നടത്തൽ... അങ്ങനെയൊരു പണി ചെയ്യുന്നതിനിടയിൽ ഞമ്മളെ കെട്ടിയോളെ കോളേജിൽ കൊണ്ട് വിടുന്നതും കൂട്ടി കൊണ്ട് പോരുന്നതും ഞമ്മക്കുള്ള മറ്റൊരു പണിയായിരുന്നു...
കോളേജിൽ അവൾക്ക് വേണ്ടി ഒരു സംരക്ഷണ വലയം തീർക്കാൻ ആദി ഉണ്ടായിരുന്നു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷമായിരുന്നുമാസങ്ങൾ കഴിഞ്ഞിട്ടും ഒരു ജൂനിയർ അക്കൂസ് ഞങ്ങൾക്കിടയിലേക്ക് വരാൻ മടിച്ചു .... അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി... നിച്ചൂക്കയെ പോലെ എനി എനിക്കും സന്താന സൗഭാഗ്യം ഇല്ലാതാകുമോ എന്നോർത്തു... പക്ഷെ ഷാദിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു,, ദിനങ്ങൾ കഴിയുന്തോറും....
നാട്ടിൽ നിന്നിട്ട് ഒരു വർഷം തികായനാകുമ്പോഴേക്കും പുതിയൊരു അതിഥി വരുന്നുണ്ടെന്ന വിവരം എല്ലാരുമറിഞ്ഞു... ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ നിച്ചൂക്കയായിരുന്നു.. ഉപ്പയെ കാണുമ്പോ ഞാൻ മുന്നിൽ നിൽക്കാറില്ല,,, കാരണം ആ പേരും പറഞ് ശാദി കോളേജിൽ പോക്ക് നിർത്തിയിരുന്നു..
വരാനിരിക്കുന്ന ചിലവുകളെ കുറിച്ചോർത്തപ്പോൾ ഞാൻ വീണ്ടും പ്രവാസത്തെ പ്രണയിക്കാൻ തുടങ്ങി,,, അത് മാത്രമല്ല ഷാദിക്ക് ഞമ്മളെ കാണുമ്പോ തന്നെ ഓക്കാനം വരും,,, അങ്ങനെയൊരു സാഹചര്യം മുതലെടുത്തു ഞാൻ നാട് വിട്ടു.. മുന്നിലുള്ള ലക്ഷ്യങ്ങളൊക്കെ പടച്ചോന്റെ സഹായത്താൽ ഭംഗിയോടെ നിറവേറ്റാൻ കഴിഞ്ഞു...
