part 7

850 53 1
                                        

അവളാണെന്റെ ലോകം
@@@@@@@@@@@@@@@@

  "പിന്നെ ??"
വളരെ ആകാംക്ഷയോടെ ഞാനവളോട് ചോദിച്ചു... എന്റെ കര വലയത്തിനുള്ളിൽ നിന്നും അവളൊന്ന് അകന്നു നിന്നു...

"ആദ്യം ഇക്ക എനിക്ക് പ്രോമിസ് ചെയ്യണം,, ഞാൻ പറയാൻ പോകുന്ന കാര്യം നടത്തി തരുമെന്ന്,, എന്നാലേ ഞാൻ പറയൂ "...

"ഷാദി,,,, എന്റെ ചങ്കിൽ കൊള്ളണ കാര്യമൊന്നും പറയല്ലടാ,,, എനിക്ക് പറ്റുന്നതാണെങ്കിൽ ഞാൻ എന്തായാലും ചെയ്തു തരും... "

"ആരെതിർത്താലും ഇക്ക ഞാൻ ചോദിച്ച സമ്മാനം തരുമെന്നുറപ്പാണല്ലോ "എന്നും ചോദിച്ചു കൊണ്ടവൾ,,,, അവളുടെ കൈ മലർത്തി പിടിച്ചു എന്റെ കയ്യിനെ അതിലേക്ക് ചേർത്ത് പിടിച്ചു...
"പ്രോമിസ് "....ഞാനതു പറഞ്ഞു തീർന്നതും അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു...

"മോനേ,, അക്കു,,, "....അപ്പോഴാണ് റൂമിന്റെ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്... കൂടെ ഉപ്പയുടെ വിളിയും...

അവളിൽ നിന്ന് എന്റെ കൈ മോചിപ്പിച്ചു ഞാൻ ഡോറിനരികിലേക്ക് നീങ്ങിയെങ്കിലും അവൾ വന്നെന്നെ തടഞ്ഞു നിർത്തി...

"ഇക്കാ ഞാൻ പറയുന്നത് കേട്ടിട്ട് പൊയ്ക്കോ,,, പ്ലീസ് "...
അവളുടെ ആ വാക്കുകൾക്കു മുന്നിൽ ഞാൻ നിന്നു കൊടുത്തു..

മെല്ലെ എന്റരികിലേക്ക് വന്നവൾ,, എന്റെ നെഞ്ചിൽ അവളുടെ വിരല് കൊണ്ട് ചിത്രപ്പണി നടത്താൻ തുടങ്ങി... നാണത്തെ കൂട്ടുപിടിച്ചു അവൾ പറഞ്ഞു തുടങ്ങിയ വാക്കുകൾ,,, എന്നെ തെല്ലൊന്നുമല്ല ആഹ്ലാദവാനാക്കിയത്...

"അതേയ് ഇക്കാ,, ഇങ്ങള് ഇപ്പോ കുറച്ചീസം കഴിഞ്ഞാൽ എന്നെ വിട്ടു പോകും,,, അപ്പൊ ഞാനിവിടെ ഒറ്റക്കല്ലേ,,, എനിക്ക് കൂട്ടിനു ഒരു ജൂനിയർ അക്കൂസിനെ കിട്ടിയാൽ,, ഞാനിവിടെ ഒറ്റക്കാവില്ലല്ലോ...... "...അതും പറഞ്ഞു മെല്ലെയവൾ തല ഉയർത്തി എന്നെ ഒന്ന് നോക്കി...

ആ വാക്കുകൾ കേട്ട ഞാൻ വല്ലാത്തൊരവസ്ഥയിലായിരുന്നു അപ്പോൾ,,, സന്തോഷം കൊണ്ട് എനിക്കൊന്നും അവളോട് തിരിച്ചു പറയാൻ കഴിയാതെ അവളെ നോക്കി നിൽക്കുമ്പോഴാണ്  ഉപ്പയുടെ വിളി വീണ്ടും കേട്ടത്...

അവളാണെന്റെ ലോകംNơi câu chuyện tồn tại. Hãy khám phá bây giờ