part 15

804 53 4
                                    

അവളാണെന്റെ ലോകം
💕💕💕💕💕💕💕💕

ഷാദിയുടെ വീട്ടിലേക്കുള്ള ഗേറ്റും കടന്ന് എന്റെ കാർ മുന്നോട്ട് നീങ്ങി...

"ഇതെന്താ ഷാദി കൊട്ടാരമോ ??,, ഇയ്യൊക്കെ എങ്ങനെ ഈ വീട്ടിൽ കിടന്നുറങ്ങിയത്,,, എന്റള്ളോഹ് കാണുമ്പോ തന്നെ ഞമ്മക്ക് ബേജാറാകുന്നല്ലോ,, "
"ഇങ്ങളെന്താ ഇക്കാ ഇതാദ്യായിട്ട് കാണുന്നതാണോ,, അല്ലല്ലോ,,
കൊട്ടാരമൊന്നുമല്ല,, പുറത്തു നിന്ന് കാണുമ്പോ മാത്രേയുള്ളൂ ഈ വലിപ്പം.. അകമൊക്കെ സാധാരണയാ,, "...

പിന്നെ ഞമ്മള് ഒന്നും ചോയിക്കാൻ പോയില്ല
വീടിന്റെ മുൻ വശത്തു തന്നെ ഉപ്പയുണ്ടായിരുന്നു... ഉപ്പയെ കണ്ടതും ഷാദി എന്നെ കൂട്ടാതെ ഒറ്റൊരു പോക്കായിരുന്നു.. ഉപ്പാന്റെ നെഞ്ചിലേക്ക് വീണ് അവൾ എന്തൊക്കെയോ പറയുന്നുണ്ട്... പടച്ചോനേ ഞമ്മളെ ആർക്കും മൈൻഡ് ഇല്ലല്ലോ... പെട്ടെന്നാണ് ഷാദിക്ക് ഞമ്മളെ ഓർമ്മ വന്നതെന്ന് തോന്നുന്നു..

"വാ ഇക്കാ,, ഞാൻ പെട്ടെന്ന് ഉപ്പയെ കണ്ടപ്പോ,, " എന്നൊക്കെ പറഞ്ഞൊപ്പിച്ചു അവൾ എന്നെയും കൂട്ടി അകത്തേക്ക് കയറി...

ഹാളിലിട്ടിരിക്കുന്ന സോഫയിൽ എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് അവൾ കിച്ചണിലേക്ക് പോയി.. എണ്ണിയാൽ തീരാത്ത അത്രയും സോഫകൾ ഉണ്ട്... ഇതെന്താ പടച്ചോനേ ഫുട്ബോൾ ഗ്യാലറി ആണോ,,, വലിയ ഹാളും,,, അതിനു ചുറ്റും കുറേ സോഫയും... ഹാ എന്തേലും ആവട്ടെ,,, ഉപ്പയെനിക്കഭിമുഖമായി ഇരുന്നു... ഒരു പുഞ്ചിരിയോടെ എന്നെ വരവേറ്റു..

"എന്തൊക്കെയുണ്ട് മോനേ വിശേഷങ്ങൾ ?"

സ്നേഹ സംഭാഷണത്തിന്റെ പതിവ് രീതിയിൽ തന്നെ ഉപ്പ തുടങ്ങി... നല്ല വിശേഷം എന്ന മറുപടിയിൽ ഞാനും പതിവ് തെറ്റിച്ചില്ല..

"ഉപ്പയ്ക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ എനിക്ക് ഉപ്പയിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിയാനുണ്ടായിരുന്നു.. "

വളരെ വിനയത്തോടെ ഞാനും പറഞ്ഞു നിർത്തി...

"അറിയാം,,, നമ്മൾ തമ്മിലുള്ള കൂടിക്കാഴ്ച ഒരുപക്ഷെ നിന്നെക്കാൾ കൂടുതൽ ഞാനും ആഗ്രഹിക്കുന്നുണ്ട് അക്കു,,, പക്ഷെ ഇപ്പോ അതിനു പറ്റിയ സമയമല്ല,,, നിങ്ങളുടെ യാത്ര ക്ഷീണം മാറട്ടെ,,, അത് കഴിഞ്ഞു രാത്രി നമുക്ക് കാണാം... ഷാദിയുടെ അഭാവത്തിൽ മാത്രമേ എനിക്ക് നിന്നോട് സംസാരിക്കാൻ പറ്റുകയുള്ളു,, അത് കൂടി ഓർമ്മ വേണം "..

അവളാണെന്റെ ലോകംWhere stories live. Discover now