part 4

828 55 2
                                    

അവളാണെന്റെ ലോകം
@@@@@@@@@@@@@

ഭക്ഷണമൊക്കെ കഴിച്ചു ഷാദിയുടെ വീട്ടുകാർ പോകാനൊരുങ്ങി.... അപ്പോഴാണ് അവളുടെ ഉപ്പ എന്നെ അവരുടെ അരികിലേക്ക് വിളിച്ചത്.. "എന്നാ മോനെ ഇനി അങ്ങോട്ടൊക്കെ വരുന്നത് ??"

"അത് ഉപ്പാ,,, നോക്കട്ടെ,, വരുമ്പോ ഞാൻ പറയാം "... എന്ന് മാത്രം പറഞ്ഞു ഞാൻ നിർത്തി...

"മോനെ,,, എന്ത് വന്നാലും നീ അവളെ പഠിപ്പിക്കണം,, എന്റെ കുട്ടിയുടെ ഏറ്റവും വലിയൊരു ആഗ്രഹമാ അത്... പിന്നെ എന്റെയും... " വളരെ ആവേശത്തോടെ അവളുടെ ഉപ്പ എന്നോട് അത് പറയുമ്പോൾ എനിക്കൊരു തരം സഹതാപമായിരുന്നു,, എന്നോട് തന്നെ... വേറൊന്നും കൊണ്ടല്ല,, ഈ ഉപ്പയ്ക്കും മോൾക്കും പഠനത്തിന്റെ കാര്യം മാത്രമല്ലേ പറയാനുള്ളു,,, ഇവർക്കു വേറെന്തെങ്കിലുമൊക്കെ പറഞ്ഞൂടെ,,,

"എനിക്ക് വിരോധമൊന്നുമില്ല ഉപ്പാ,, അവളുടെ ആഗ്രഹം അതാണെങ്കിൽ അത് നടക്കട്ടെ "എന്നും പറഞ്ഞു ഞാനവളെ ഒന്ന് പാളി നോക്കി... ഇപ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കി നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു...

അതിലെനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി... അങ്ങനെ യാത്ര പറച്ചിലൊക്കെ കഴിഞ്ഞു അവർ മടങ്ങി... തിരികെ റൂമിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ഉപ്പയുടെ വിളി..

"മോനേ അക്കു,,, നീ ഇവളെയും കൂട്ടി നിന്റെ ഉമ്മാരെ വീട്ടിലൊക്കെ  ഒന്ന് പോകെടാ,, എനിക്കോ ബന്ധുക്കളായി ആരുമില്ല.. അപ്പോ പിന്നെ അവരെയൊക്കെ ഒന്ന് പോയി പരിചയപ്പെടുത്തി കൊടുക്കെടാ.. "  അതും പറഞ്ഞു ഉപ്പാ അവളെ ചേർത്ത് പിടിച്ചു...

  അവളുടെ റിസൾട്ടിന് മുന്നേ അവളെയും കൂട്ടി ഞാൻ എവിടെയും പോകില്ലെന്ന് ശപഥം ചെയ്തതാ,, വേറൊന്നും കൊണ്ടല്ല എന്നാലേ പെണ്ണൊന്നു എന്നോട് അടുത്തിടപഴകുകയുള്ളു,,, അല്ലെങ്കിൽ ഒരുമാതിരി അന്യ രാജ്യക്കാരെ പോലെ ഒന്നും മിണ്ടാതെയും പറയാതെയുമൊക്കെ പോകേണ്ടി വരും...

"ഉപ്പാ,, ഇന്നെനിക്കെനി വയ്യ... പിന്നീട് ഒരു ദിവസമാകാം ".. അതും പറഞ്ഞു ഞാൻ വീണ്ടും റൂമിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അജൂന്റെ കമന്റ് വന്നത്...

അവളാണെന്റെ ലോകംWhere stories live. Discover now