🔶അവളാണെന്റെ ലോകം
@@@@@@@@@@@@@@@@അല്ല ചങ്ങായിമാരെ,,, നിങ്ങളൊക്കെ എന്നെ മറന്നു ല്ലേ,,,, ആഹ് എല്ലാരും ഞമ്മളെ മറക്കും.. നിങ്ങൾക്കൊക്കെ ഇപ്പോ ഷാദിനെയും അവളുടെ അക്കൂനെയും മാത്രം മതിയല്ലോ... ഞമ്മളൊരാളിവിടെ ഉണ്ടെന്ന് ആർക്കും അറിയണ്ടല്ലോ... നിങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല... ജീവനേക്കാളേറെ ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ് പോലും ഇപ്പോ എന്നെ തിരിഞ്ഞു നോക്കാറില്ല... രണ്ടു ദിവസമായി അവളെന്റെ കിനാവിൽ വന്നിട്ട്... പാവം ഞാൻ...
നിങ്ങളോടുള്ള പരാതി പറച്ചിലിനൊടുവിലാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്... നോക്കുമ്പോ നമ്മുടെ ചങ്ക് ചങ്ങായി ഷബീർ ആണ്..
"ഹാലോ,, ആദി,,, നീ ഇതെവിടെയാടാ ??നിന്റെ ഒരു വിവരവുമില്ലല്ലോ "..
"ഞാൻ വീട്ടു തടങ്കലിലാ മോനേ,,, ഞമ്മളെ ഉപ്പാക്ക് ഒരല്പം സ്നേഹം കൂടി പോയോണ്ട് ഇവിടെ തന്നെ തളച്ചിട്ടിരിക്കയാ "
"ആഹ്,, ഡാ,,, ആദി,, നിന്റെ ഉപ്പ എന്നെ വിളിച്ചിരുന്നു,,, നിന്റെ പെണ്ണിന്റെ മുഴുവൻ ഡീറ്റെയ്ൽസും ചോദിച്ചിരുന്നു,,, "
"ആഹാ,,,, എന്നിട്ട് നീയെന്താടാ മറുപടി പറഞ്ഞത്... ??പറഞ്ഞു കൊടുക്കലല്ലേ അങ്ങനെയൊരു പെണ്ണുള്ളത് അവന് മാത്രേ അറിയുള്ളു എന്ന് "
"ആഹ്,, ഞാൻ അങ്ങനെ തന്നെയാ പറഞ്ഞത്... പക്ഷെ നിന്റെ ഉപ്പ പറഞ്ഞിട്ട് കേൾക്കണ്ടേ,,, വീണ്ടും വീണ്ടും അതെന്നെ ചോദിച്ചോണ്ടിരിക്കുന്നു,,, ഞാൻ പറഞ്ഞു,, അവനൊരു പെണ്ണുണ്ട് എന്നുള്ളത് ഞങ്ങൾക്കൊക്കെ അറിയാം.. പക്ഷെ ആരാ എന്താ ഏതാ എന്നൊന്നും ഞങ്ങൾക്കറിയില്ല.. പിന്നെ ഒരു കാര്യം കൂടി അറിയാം.. അവൾ ഏതായാലും ഞങ്ങടെ കോളേജിൽ അല്ല പഠിക്കുന്നത്... വേറെവിടെയോ ഉള്ള കുട്ടിയാണ്... എന്നൊക്കെ പറഞ്ഞു ഒരു വിധം ഒപ്പിച്ചുടാ.. "
"നീ പറയാലല്ലേടാ,, അത് വെറുമൊരു സങ്കല്പികമാണ് എന്ന്,, അപ്പോ എന്താ ഉപ്പ പറയുന്നതെന്ന് അറിയാമായിരുന്നു "..
"ഡാ കോപ്പേ,,, നിനക്ക് വട്ടുണ്ടെന്ന് കരുതി എനിക്കതില്ല,, നിന്റെ ഉപ്പാനോടെങ്ങാനും ഞാൻ അങ്ങനെയൊക്കെ പറഞ്ഞാൽ അയാൾ എന്നെ കൊന്നു കോല വിളിക്കും.. നിന്റെ ഉപ്പാനെ നിനക്കു അറിയില്ലെങ്കിലും എനിക്ക് നന്നായിട്ട് അറിയാം മോനേ,,, "
