അവളാണെന്റെ ലോകം
💕 💕 💕 💕 💕 💕 💕 💕ഇതുവരെ എനിക്കവളോട് തോന്നിയ അനുരാഗത്തിനേക്കാൾ തീവ്രത ഇപ്പോ എന്റെ വിദ്വേഷത്തിനുണ്ട്... എന്റെ കൈപ്പിടിയിൽ നിന്നും അവളുടെ കൈ മോചിപ്പിച്ചെടുക്കാനുള്ള പരിശ്രമം അവൾ നടത്തുന്നുണ്ടെങ്കിലും പരാജയമായിരുന്നു അവൾക്കത്... കാരണം,, ഓരോ നിമിഷം പിന്നിടുന്തോറും ഞാനെന്റെ പിടിത്തം മുറുക്കി കൊണ്ടിരുന്നു...
"എന്നോട് മാത്രം നിനക്കുള്ള അകൽച്ചയും മറ്റുള്ളവരോടുള്ള നിന്റെ അടുപ്പവും ഞാൻ മനസ്സിലാക്കി കഴിഞ്ഞു ഷാദി,,, ഇനി എനിക്കറിയേണ്ടത് ഒന്ന് മാത്രമാണ്,,, നിന്റെ മനസ്സിൽ എന്നോട് ഒരു തരി പോലും സ്നേഹമില്ലേ എന്നാണ് "... എന്റെ വാക്കുകളിൽ അല്പം ഇടർച്ച വരുന്നുണ്ടെങ്കിലും ഞാൻ എന്റെ രൗദ്ര ഭാവം കൈവെടിഞ്ഞില്ലായിരുന്നു... അവളുടെ മുഖത്തു അപ്പോ ഒരു തരം ദയനീയത മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത്...
മൗനമായിരുന്നു അവൾ എനിക്കേകിയ മറുപടി... അതെന്നെ വല്ലാതെ തളർത്തി...
"ഇക്കാ,,, എന്റെ കയ്യൊന്നു വിടുമോ ??എനിക്ക് വേദനിക്കുന്നുണ്ട് "... അവൾ പറഞ്ഞു തീരും മുന്നേ ഞാനെന്റെ കൈ വലിച്ചിരുന്നു... അവളിൽ നിന്നൊരു മറുപടി കിട്ടാത്തത് കൊണ്ട് വീണ്ടും ഞാനവൾക്ക് അരികിലേക്ക് നടന്നടുത്തു... റൂമിന്റെ ഡോറോഡ് ചേർന്ന് നിൽക്കുന്ന അവൾക്കു അഭിമുഖമായി നിന്നു കൊണ്ട്,, എന്റെ രണ്ടു കരങ്ങളും ഡോറിനോട് ചേർത്ത് വെച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി വീണ്ടും ഞാൻ ചോദിച്ചു...
"നിനക്കെന്താ എന്റെ ചോദ്യത്തിന് മറുപടി ഇല്ലേ ??ഇഷ്ടമല്ലെങ്കിൽ തുറന്ന് പറഞ്ഞോളൂ "
"അക്കു നീയവിടെ എന്തെടുക്കുവാ ??എത്ര നേരമായി നിന്നെ ഞങ്ങൾ വെയ്റ്റ് ചെയ്യുന്നു ??.". അതും ചോദിച്ചു കൊണ്ട് നിച്ചുക്ക ഞങ്ങൾക്കരികിലേക്ക് വന്നത് അപ്പോഴായിരുന്നു.... നിച്ചുക്കയെ കണ്ടതും അവളിൽ നിന്നും ഞാൻ മാറി നിന്നു.. പെട്ടെന്നുള്ള നിച്ചുക്കയുടെ വരവ് എന്നെയൊന്നു ഞെട്ടിച്ചു കളഞ്ഞു... അവളാണെങ്കിൽ ഒരു ചമ്മിയ കളി കളിക്കുന്നുണ്ട്...
"ഓഹോ രണ്ടാളും കൂടി ഇവിടെന്ന് റൊമാൻസ് കളിക്കയാണോ ??നിനക്കു ജസ്റ്റ് ഒന്ന് ആ ഡോറടച്ചൂടെടാ അക്കു,,,, ഇതിപ്പോ മറ്റാരും കാണാത്തതു നന്നായി "എന്നും പറഞ്ഞു കൊണ്ട് നിച്ചൂക്ക എന്നെ നോക്കിയൊന്നു ചിരിച്ചു...
![](https://img.wattpad.com/cover/132415618-288-k260708.jpg)