അവളാണെന്റെ ലോകം
അവനോട് ചേർന്ന് വരുന്ന ഷാദിയെ കണ്ടപ്പോ,, എനിക്കവനോട് അസൂയ തോന്നി... അതേ,, അവൻ ഷാദിയുടെ ഇക്ക തന്നെ,,, എനിക്കരികിലേക്ക് വന്നടുത്ത അവനെ ഞാൻ കണ്ടപ്പോൾ എന്തോ ഞാനുമായി സാമ്യമുള്ളത് പോലെ തോന്നിയെനിക്ക്...
"എന്താ ആദി,,, പോകാനുദ്ദേശിച്ച യാത്ര പാതി വഴിയിൽ വെച്ചു മുടങ്ങിയല്ലേ,,, നമ്മൾ തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞിട്ട് പോരെ ഇനിയുള്ള യാത്ര ??"...
ആ ചോദ്യം എന്നെക്കാളേറെ ചങ്കിൽ തറച്ചത് ഉപ്പയ്ക്കായിരുന്നു.. എങ്കിലും ഉപ്പ അത് പുറത്തു കാട്ടിയില്ല...
"ആഗ്രഹിച്ചിരുന്നില്ല ഞാൻ ഇയാളുമായി ഒരു കൂടിക്കാഴ്ച,,, നിങ്ങൾക്കിടയിൽ നിന്നൊഴിഞ്ഞു പോകാൻ തന്നെയാണ് ഞാനെന്റെ വഴി തിരഞ്ഞെടുത്തത്,, പക്ഷെ,, പരാജയം എന്നും എന്നോടൊപ്പമാണല്ലോ,,, ഇവിടെയും അത് തന്നെ സംഭവിച്ചു,, "..
ഞാൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ഉപ്പ ഷാദിക്കരികിലേക്ക് നടന്നു നീങ്ങി...
"മോളേ,,, എനിക്ക് ഇപ്പോ അത്യാവശ്യമായി കാണേണ്ടത് നിന്റെ ഉമ്മയെയാണ്,,, അവരുമായിട്ടൊന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ,,, "...
പറഞ്ഞു തീരും മുന്നെ ഷാദിയുടെ ഇക്ക ഉപ്പയുടെ നേർക്ക് തിരിഞ്ഞു...
"ഓഹോ,,, അപ്പൊ മോനിക് മാത്രമല്ല ചുറ്റി കളി ഉള്ളത്,,, ഉപ്പയും അത് പോലൊക്കെ തന്നെയാണല്ലോ,,, ഇതിനു വേണ്ടിയായിരുന്നോ നിങ്ങളന്ന് ഞങ്ങളെ വഴിയിൽ തടഞ്ഞു നിർത്തിയത് ??"
"ഹേയ്,, നിനക്കൽപ്പം മാന്യമായിട്ട് സംസാരിച്ചൂടെ,,, ഒന്നുമില്ലെങ്കിലും പ്രായത്തെ എങ്കിലും നിനക്കു ബഹുമാനിക്കാമായിരുന്നു "..
രോഷം കൊണ്ടുള്ള ഉപ്പയുടെ മറുപടിയൊന്നും അവനെ തളർത്തിയില്ല...
"ഹും,,, മാന്യത,,, അത് നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ അന്നേ മകനെ പറഞ് മനസ്സിലാക്കുമായിരുന്നു,,, മറ്റൊരുത്തന്റെ ഭാര്യയാണെന്ന് അറിഞ്ഞിട്ടും കിന്നാരം പറയാൻ ചെന്ന മകനെ ആദ്യം പഠിപ്പിക്കണമായിരുന്നു ഈ മാന്യത... അക്കു ആരോടും മര്യാദക്കേട് കാണിച്ചില്ല,, പക്ഷെ ഇപ്പോ നിങ്ങളോട് കാണിച്ചത്,, നിങ്ങളതർഹിക്കുന്നത് കൊണ്ടാണ് "...
