part 12

798 76 4
                                    


🔶അവളാണെന്റെ ലോകം
@@@@@@@@@@@@

  പ്രണയാനുഭൂതിയുടെ മാധുര്യം ആവോളം നുകർന്ന് ഒരു രാവ് എന്നിലൂടെ കടന്നു പോയി.. ഞാനിത് വരെ കണ്ട സ്വപ്ന  സാക്ഷാത്കാരത്തിന് പരിസമാപ്തി കുറിച്ചു കൊണ്ടൊരു പുതു പുലരി എന്നെ വിളിച്ചുണർത്തിയപ്പോൾ ഒരു മാത്ര ഞാൻ ചിന്തിച്ചു പോയിരുന്നു ഈ രാവൊന്നു പുലരാതിരുന്നെങ്കിൽ എന്ന്.....  എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങുന്ന ഷാദിയെ ഞാൻ തട്ടി വിളിച്ചു .. പതിയെ അവൾ എഴുന്നേറ്റിരിക്കുന്നത് നോക്കി ഞാൻ ഒരു ചിരി പാസ്സാക്കി.. എന്തോ ഇന്നവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല... എന്റെ നോട്ടം കണ്ടിട്ടാകണം അവൾ എന്നോടത് ചോദിച്ചത്..

"ഇക്കയെന്താ കുളിക്കാൻ പോകുന്നില്ലേ ??വെറുതെ സമയം കളയല്ലേ,,,, പെട്ടെന്ന് പോയി കുളിച്ചിട്ട് വാ,,, പള്ളിയിൽ പോകേണ്ടതല്ലേ ഇങ്ങക്ക് ?"..

"അതേയ് ഷാദി,, സമയം പാഴാകാതിരിക്കാൻ നമുക്ക് ഒരുമിച്ച് കുളിക്കാൻ പോയാലോ ?" അതും പറഞ്ഞു ഞാനവളെ നോക്കി ഒന്ന് കണ്ണിറുക്കി... ഹും,,, പെണ്ണ് കേട്ട ഭാവം നടിച്ചില്ല... അല്ലേലും നമ്മൾ കാര്യായിട്ട് എന്ത് പറഞ്ഞാലും ഇവറ്റകൾ കേൾക്കൂല... ഒരു ദിവസം നീ ഈ കാര്യം പറഞ്ഞോണ്ട് എന്റടുത്തേക്ക് വരുമെടി,, അപ്പോ ഞാൻ കാണിച്ചേരാ,,, നീ വിളിക്കുമ്പോഴേക്കും ഞാൻ വരുമെടി പെണ്ണെ,,, അല്ല പിന്നെ,,, വെറുതെ മൊഞ്ചു കാട്ടി അങ്ങനെയൊരു ചാൻസ് മിസ്സാക്കാൻ ഞാനെന്താ പൊട്ടനാ...

ഓരോന്ന് ആലോചിച്ചു ബാത്‌റൂമിൽ കയറിയതും കുളി കഴിഞ്ഞതും ഒന്നും ഞമ്മളറിഞ്ഞീലാ... റൂമിലെത്തിയപ്പോ ഞമ്മളെ ബീവി കുളിക്കാൻ പോകാനൊരുങ്ങുമ്പോഴാ വീണ്ടും സ്ഥല കാല ബോധം വന്നത്...

"ഷാദി,, നീ പെട്ടെന്ന് ഒന്ന് കുളിച്ചിട്ട് വാടി,, കുളി കഴിഞ്ഞു ഈറൻ തോരാത്ത മുടിയുമായി വരുന്ന പെണ്ണിനെ കാണാൻ നല്ല ചേലാ,, എനിക്ക് ഇന്നെ ഇപ്പോ അങ്ങനെയൊന്നു കാണാൻ നല്ല പൂതിയുണ്ട് ട്ടാ,, "അതും പറഞ്ഞു ഞാനവളിലേക്ക് നടന്നടുത്തു..

"അയ്യടാ,, ഇങ്ങള് ആള് കൊള്ളാല്ലോ,,, അതേയ് പള്ളിയിൽ പോകാൻ അവിടെ ഉപ്പയും നിച്ചൂക്കയും കാത്തു നിൽക്കുന്നുണ്ടാകും,, എന്റെ കുളി കഴിയാൻ കുറേ നേരമെടുക്കും,, ഇക്ക ഇപ്പോ  പോയിട്ട് വാ,, ഇങ്ങളെ ആ പൂതി ഞാൻ പിന്നൊരിക്കൽ മാറ്റി തരാം "അതും പറഞ്ഞവൾ എന്നെ ഉന്തി തള്ളി റൂമിനു വെളിയിലാക്കി... പാവം ഞാൻ,,, പരിഭവങ്ങളൊക്കെ ഉള്ളിലൊതുക്കി ഓൾക്കൊരു ഫ്ലയിങ് കിസ്സും കൊടുത്തു പള്ളിയിലേക്ക് പോയി....
************************************

അവളാണെന്റെ ലോകംWhere stories live. Discover now