അവളാണെന്റെ ലോകം
@@@@@@@@@@@ഞങ്ങൾക്കരിക്കലേക്ക് നടന്നു വരുന്ന ആഗതൻ തികച്ചും അപരിചിതനായത് കൊണ്ടാകണം എന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി വിടരാതിരുന്നത്.... എങ്കിലും അയാളുടെ ദൃഷ്ടി പതിഞ്ഞത് മുഴുവനും ഷാദിയിലേക്കായിരുന്നു...
കയ്യിലുണ്ടായിരുന്ന ഫോൺ ഞാൻ കട്ട് ചെയ്തു പാന്റിന്റെ പോക്കറ്റിലേക്ക് വെച്ചു... ഷാദിയെ പിടിച്ചു എന്റെ അരികിൽ നിർത്തി... പേടി കൊണ്ടാകണം അവൾ എന്റെ കൈയ് മുറുകെ പിടിച്ചിട്ടുണ്ട്...
അയാൾ ആരാണെന്നറിയാനുള്ള ആകാംഷയിലായിരുന്നു ഞങ്ങൾ രണ്ട് പേരും... അവളോട് ഞാൻ ചോദിച്ചപ്പോ അവൾക്കും അങ്ങനെയൊരാളെ പരിചയമില്ല..."ആരാ നിങ്ങള് ??? മനസ്സിലായില്ല ??".. വളരെ ഭവ്യതയോടെ തന്നെയാണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചത്... ഒരു അമ്പത് വയസ്സിനോടടുത്തു പ്രായം വരുന്നൊരു മനുഷ്യൻ... കയ്യിൽ ധരിച്ചിരിക്കുന്ന വില പിടിപ്പുള്ള വാച്ചു കണ്ടപ്പോ തന്നെ എനിക്ക് തോന്നി ഏതോ കൊമ്പത്തെ ടീമാണെന്ന്...
"എനിക്ക് ഇവളോടൊന്ന് സംസാരിക്കണം ".. എന്ന് മാത്രം പറഞ് അയാൾ ഷാദിക്കരികിലേക്ക് വീണ്ടും നടന്നടുത്തു... ഞാനെന്റെ കരങ്ങൾ കൊണ്ടൊരു തടസ്ഥം തീർത്തു അവളെ അകറ്റി നിർത്തി...
"നിങ്ങള് ആരാണെന്ന് പറഞ്ഞിട്ട് മതി അവളോടുള്ള സംസാരമൊക്കെ,,, എന്റെ ഭാര്യയോട് ആര്,, എപ്പോ സംസാരിക്കണമെന്ന് തീരുമാനിക്കേണ്ട അധികാരം എനിക്കാണ്.. നിങ്ങള് ആരാണെന്ന് പറഞ്ഞാൽ അവളോട് സംസാരിക്കാനുള്ള വഴി ഞാൻ എളുപ്പമാക്കാം ".. ഇത്തവണ ഞാൻ അല്പം ദേഷ്യത്തോടെയാണ് മറുപടി കൊടുത്തത്...
"ഭാര്യയോ ???ആരുടെ ???നിന്റെയോ ??"...
ഒരോ ചോദ്യവും അയാൾ വളരെ ആശ്ചര്യത്തോടെയാണ് എന്നോട് ചോദിച്ചത്.. അതേ എന്നാ ഒറ്റ മറുപടിയിൽ ഞാൻ ഉത്തരമൊതുക്കി...
"ഓഹ്,,, സോറി,,, എനിക്ക് ആൾ മാറിയതാണ്... നിങ്ങളെ ബുദ്ധി മുട്ടിച്ചതിൽ ക്ഷമിക്കണം "
നിറഞ്ഞ പുഞ്ചിരി നൽകി അയാൾ അതും പറഞ് പോകാനൊരുങ്ങി... എങ്കിലും ഷാദിയിലേക്കുള്ള അയാളുടെ നോട്ടം എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു...