അവളാണെന്റെ ലോകം
@@@@@@@@@@@ഒരല്പം ഭീതിയോടെയായിരുന്നു ഞാനവർക്കിടയിൽ ഇരുന്നത്... എന്തായിരിക്കും ഇവർക്ക് പറയാനുള്ളത്..
"എന്റെ പേര്,, രാഹുൽ,,, അത് ഷബീർ,, ഞങ്ങൾ ആദിയുടെ ചങ്ക്‌സ് ആണ്,, " അതും പറഞ് ഒരുത്തൻ എന്റെ മുഖത്തേക്ക് നോക്കി.. അപ്പോഴാണ് മറ്റവന്റെ ഡയലോഗ്,,
"ഡി കോപ്പേ,,, നിന്നെക്കാൾ മൊഞ്ചുള്ള ഒരുപാട് പെൺകുട്ടിയോൾ ഈ കോളേജിലുണ്ട്,, പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം,, ആ പഹയൻ കിനാവ് കണ്ട് നടന്നതും,, പ്രേമിച്ചതും നിന്നെ,,, നിനക്കാണെങ്കിലോ ഒടുക്കത്തെ ജാടയും,, "..
അവൻ പറഞ്ഞു നിർത്തുമ്പോഴേക്കും മറ്റവൻ തുടങ്ങി..
"ഇന്നലെ നടന്ന സംഭവമൊക്കെ ഞങ്ങളറിഞ്ഞു,,, ഇപ്പോ ഞങ്ങള് മാത്രേ അറിഞ്ഞുള്ളു,, ഈ കോളേജ് മുഴുവൻ അറിഞ്ഞാലുള്ള അവസ്ഥ നിനക്കറിയാല്ലോ,,, ഇപ്പോ നീ ഒറ്റൊരുത്തി കാരണമാ അവൻ കരഞ്ഞു കൊണ്ടിറങ്ങി പോയത്,, അതുകൊണ്ട് നീ തന്നെ അവനെ തിരിച്ചു കൊണ്ടുവരണം.. ഈ പ്രോഗ്രാമെങ്ങാനും അവന്റെ അഭാവം കൊണ്ട് പാതി വഴിയിൽ വെച്ചു മുടങ്ങിയാൽ,,, പിന്നെ നീ ഈ ക്യാമ്പസ്സിന് പുറത്തിറങ്ങണോ വേണ്ടയോ എന്ന് ഞങ്ങള് തീരുമാനിക്കും.. "
അതിലൊരു ഭീഷണി ഞാൻ മണത്തറിഞ്ഞു.. എങ്കിലും ഞാനെന്റെ മൗനം തുടർന്നു.. എതിർത്തു സംസാരിക്കാൻ മാത്രം ഞാൻ അവരോളം എത്തിയില്ലല്ലോ..
"നിനക്കൊരല്പം മനസ്സാക്ഷിയുണ്ടായിരുന്നെങ്കിൽ ഇന്നവന് ഇത്രയധികം വേദനിക്കേണ്ടി വരില്ലായിരുന്നു.. നീ മറ്റൊരുത്തന്റെ ഭാര്യ ആയിരിക്കാം,, എന്ന് കരുതി അവനെ ഇങ്ങനെ അവോയ്ഡ് ചെയ്യണ്ട കാര്യമൊന്നുമില്ല... ഇന്ന് തന്നെ പോയി അവനെ നീ പ്രേമിക്കണം എന്നൊന്നും ഞങ്ങള് പറയുന്നില്ല,, നിന്റെ സ്നേഹത്തോടെയുള്ള വാക്ക്,, അത് മാത്രം മതി,, ഞങ്ങളുടെ ഇന്നത്തെ പരിപാടി ഉദ്ദേശിച്ച പോലെ ഭംഗിയായി നടത്താൻ.... നീയൊരു മനസ്സലിവുള്ള പെണ്ണാണെങ്കിൽ ഞങ്ങളുടെ ആദിയുടെ കണ്ണീരിനൊരു വില നീ കാണും,,, ആ കണ്ണീർ അവന്റെ സ്നേഹത്തിന്റെ ആത്മാർത്ഥതയാണ് എന്നൊരിക്കൽ നീ തിരിച്ചറിയും.. "...