part 18

673 47 0
                                    

*അവളാണെന്റെ ലോകം*

ഷാദിയെയും കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു... അവളുടെ ഉപ്പ ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ അവിടെ നിൽക്കാൻ താല്പര്യം കാട്ടിയില്ല... എന്തോ വീട്ടുകാരെയൊക്കെ കാണാഞ്ഞിട്ട് മനസ്സിന് വല്ലാത്തൊരു വീർപ്പ് മുട്ടൽ...

ഇത്തയെ കുറിച്ചോർത്തപ്പോ സങ്കടം വന്നു... എന്നെ കാണാനായിട്ട് വീട്ടിൽ വന്നപ്പോ,, ഞാനവിടെ ഇല്ലായിരുന്നു,, ഇന്നാണെങ്കിൽ ഇത്ത മടങ്ങി പോകുകയും ചെയ്യും... വല്ലാത്തൊരവസ്ഥ തന്നെ... മടക്ക യാത്രയിൽ ഷാദി എന്നോടൊന്നും ഇതുവരെ  സംസാരിച്ചിട്ടുമില്ല.... അവിടെ നിന്ന് പെട്ടെന്ന് പോന്നതിന്റെ വാശി കാണിക്കുന്നതാകും പെണ്ണ്....

"ഷാദി "..  അവളെ നോക്കാതെ തന്നെ ഞാൻ വിളിച്ചു നോക്കി... സീറ്റിൽ തല ചായ്ച്ചു കാണുമടച്ചു കിടക്കുകയാണ്... എന്റെ വിളി കേട്ടിട്ടും യാതൊരു പ്രതികരണവും ഇല്ല..

"ഇയ്യെന്താ ഷാദി ഇന്നലെ രാത്രി മോഷണം നടത്താൻ പോയിനോ ???രാത്രി ഉറക്കൊഴിഞ്ഞ ആളെ പോലെ ഇവിടെ കിടന്നുറങ്ങുന്നു.. "... 

"ഞാൻ ഉറങ്ങിയിട്ടൊന്നുമില്ല ഇക്കാ,, ഒരു രണ്ടീസം കൂടി കഴിഞ്ഞു വരായിരുന്നു നമുക്കു... "...

"ഓഹ്,, അപ്പോ അതാണ് കാര്യം... അവിടെന്ന് പോന്നതിന്റെ പരിഭവമാണല്ലേ,,, സാരമില്ലെടി,, നമുക്കു പിന്നൊരു ദിവസം വന്നിട്ട് കുറേ ദിവസം തങ്ങാം,,, എന്തേയ്.. "

"ഉം ",,,

തീരെ പ്രതീക്ഷയില്ലാത്ത ഒരു മൂളലിൽ അവൾ മറുപടിയൊതുക്കി...

*****   **-*-*   ******* *****---  *****--

പ്രൗഢ ഗംഭീരമായ സദസ്സ്,,, പൗര പ്രമുഖരായ പ്രമാണിമാരുടെ സാന്നിധ്യം,,, പണത്തിന്റെ പത്രാസ്സിൽ ആ വിവാഹ നിശ്ചയ ചടങ്ങ് അതി ഗംഭീരമായി നടന്നു കൊണ്ടിരിക്കുന്നു... കാഴ്ച വസ്തുവിനെ പോലെ ഞാനും സനയും എല്ലാർക്കും മുന്നിൽ ചിരിച്ചു നിൽക്കുന്നു...

ആൾക്കൂട്ടത്തിനിടയിലേക്ക് ഞാനൊന്നു തിരഞ്ഞു നോക്കി,, അവിടെ എവിടെയെങ്കിലും എന്റെ ഖൽബിലെ മൊഞ്ചത്തിയുണ്ടോയെന്ന്... നയനങ്ങൾ  നിരാശരായി പതിയെ പിൻവലിഞ്ഞു... മറ്റുള്ളവർക്ക് മുന്നിൽ ചിരിച്ചു കാട്ടുന്ന അധരങ്ങൾ എപ്പോഴോ ഒന്ന് വിതുമ്പാൻ മോഹിച്ച പോലെ തോന്നിയെനിക്ക്... സനയുടെ സാമീപ്യം എന്നെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്നത് കൊണ്ടാകണം ഞാനിത്രയും നെർവെസ് ആകുന്നത്... എങ്കിലും ഞാനെന്റെ അഭിനയം തുടരാൻ തന്നെ തീരുമാനിച്ചിരുന്നു... കാരണം ഇന്നലെ രാത്രി ഉപ്പ ഉമ്മയോട് പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ കാതിലുണ്ട്... ഞാനിത് വരെ കിനാവിൽ മാത്രം കണ്ടിരുന്ന പെണ്ണിനെ എന്റെ ഉപ്പ നേരിൽ കണ്ടിരിക്കുന്നു...

അവളാണെന്റെ ലോകംWhere stories live. Discover now