അവളാണെന്റെ ലോകം
@@@@@@@@@@@@@വീട്ടിലിരുന്നിട്ട് മനസ്സിനൊരു സമാധാനം കിട്ടാത്തൊണ്ടാണ് കോളേജിലേക്ക് പോകാനിറങ്ങിയത്...
"ആദിൽ,,, ഒന്നവിടെ നിന്നേ",,,,
പിന്നിൽ നിന്നുള്ള ഉപ്പയുടെ വിളിയാണ് .... എന്തിനാണാവോ,,, ശബ്ദത്തിനു അല്പം ഗാംഭീര്യം ഉള്ളതായി തോന്നി..
"നീ എവിടെക്കാ ??"
"അത്,, ഉപ്പാ,,,, ഞാൻ,,, കോളേജ് വരെ ഒന്ന് പോകാന്ന് വിചാരിച്ചു,,, കൂട്ടുകാരൊക്കെ വരാൻ പറഞ്ഞതോണ്ട് പോകുന്നതാ,,, പെട്ടെന്ന് വരാം.. "
"നിന്റെ എക്സാം കഴിഞ്ഞുന്നല്ലേ നീ പറഞ്ഞത്,, ഇനി അടുത്ത മാസമല്ലേ ക്ലാസ്സുള്ളൂ,, ഇനി നീ കോളേജിലേക്ക് അപ്പൊ പോയാ മതി "...
" ഉം "... ഒരു മൂളലിൽ ഉത്തരമൊതുക്കി റൂമിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് വീണ്ടും ഉപ്പ വിളിച്ചത്... കയ്യിലെന്തോ കടലാസ് കഷണവുമുണ്ട്... എന്റെ മുഖത്തേക്ക് നോക്കാതെയുള്ള ആ വിളിയിൽ എനിക്കെന്തോ പന്തികേട് തോന്നി.. ഡൈനിങ് ഹാളിൽ നിരത്തിയിട്ടിരിക്കുന്ന സോഫയിലാണ് ഉപ്പ ഇരിന്നിട്ടുള്ളത്... അതിന് അഭിമുഖമായി ഞാനും ഇരുന്നു..."ഞാൻ നാളെ സിങ്കപ്പൂർ വരെ പോവുകയാണ്,, എന്റെ ബിസ്സിനെസ്സ് ആവിശ്യത്തിന്... ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരുകയുള്ളു,,, അതുവരെ നീ വീടിനു വെളിയിൽ ഇറങ്ങാൻ പാടില്ല... ഞാൻ വന്നാലുടൻ വാക്കാലുറപ്പിച്ച നിന്റെ വിവാഹ നിശ്ചയം എല്ലാ വിധ ആചാരങ്ങളോടെയും വളരെ ആർഭാടമായി തന്നെ ഞാൻ നടത്തും "
അതും പറഞ്ഞു ഉപ്പയെന്നെ ഒന്ന് നോക്കിഇതുവരെ ഉപ്പയെ ഞാൻ ധിക്കരിച്ചിട്ട് സംസാരിച്ചിട്ടില്ല,, പക്ഷെ,, ഇപ്പോ എനിക്കതിനു കഴിയില്ല... ഞാനെന്റെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു ഉപ്പയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു...
"എനിക്ക് വിവാഹം കഴിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല ഉപ്പാ ,,, ഞാൻ ഇപ്പോ പഠിച്ചു കൊണ്ടിരിക്കുന്നതല്ലേ,, അത് പൂർത്തിയാക്കിയിട്ട് മതി നിശ്ചയവും കല്യാണവുമൊക്കെ "...
"വിവാഹം നിന്റെ പഠനം കഴിഞ്ഞാലേ നടത്തുന്നുള്ളു,, പക്ഷെ നിശ്ചയം ഞാൻ പറഞ്ഞ തീയതിക്ക് തന്നെ നടത്തും... എന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും വരാൻ പോകുന്നില്ല ആദി,, "