അവളാണെന്റെ ലോകം @
മുന്നിലുള്ള ആൾ രൂപത്തെ കണ്ടു ഞാനൊന്നു സ്തബ്ധനായി,,, തൊട്ടരികിൽ ഷാദിയും...
"ഹായ് അക്കു,, സുഖാണോ ??"
പടച്ചോനേ ഷഫ്‌ന,,, ഇവളുമുണ്ടായിരുന്നോ ഇത്തയുടെ കൂടെ... അപ്പോ ഇന്നത്തെ രാത്രിയും ഞമ്മള് പട്ടിണി തന്നെ... ഈ പണ്ടാരത്തിനെ എന്തിനാണാവോ ഇങ്ങോട്ട് കെട്ടിയെടുത്തത്,,, മനുഷ്യന്മാരെ മെനക്കെടുത്താനായിട്ട്...
"ഡി,, ഷഫ്‌ന,,, നീ കൂടി ഇങ്ങോട്ട് പോന്നാൽ ഉമ്മയവിടെ ഒറ്റയ്ക്കല്ലേ... പെട്ടെന്ന് റെഡി ആയ്ക്കോ വേണേൽ ഞാൻ കൊണ്ട് വിടാം ".. അതും പറഞ്ഞു ഞാൻ ആദ്യം നോക്കിയത് ഷാദിയെ ആയിരുന്നു... അവളുടെ പൊടി പോലും കാണാനില്ല... ഷഫ്‌നയെ കണ്ടത് കൊണ്ട് അവളവിടെന്ന് സ്കൂട്ടായി കാണും...
"അവൾ മിന്നു മോളില്ലാതെ അവിടെ നില്കില്ലന്ന് പറഞ്ഞു എന്നോടൊപ്പം പോന്നു... ഉമ്മ രാത്രിയാകുമ്പോ അടുത്തുള്ള ഉപ്പാന്റെ അനിയന്റെ വീട്ടിലേക്ക് ഉറങ്ങാൻ പോകും,, അത് കൊണ്ട് നീ പേടിക്കണ്ട,, അവളെ രണ്ടു ദിവസം കഴിഞ്ഞിട്ടേ ഞാൻ അയക്കുന്നുള്ളു ".
എനിക്കുള്ള മറുപടി തന്നത് ഇത്തയായിരുന്നു...ആഹാ ഹാ,, അപ്പോ രണ്ടു ദിവസം കൂടി പട്ടിണിയായി... എന്റെ പടച്ചോനേ എന്തൊരു പരീക്ഷണമാണിത്... ഇവളെ മിക്കവാറും ഞാൻ കൊല്ലും.. ഈ തെണ്ടി ഒറ്റൊരുത്തി കാരണമാ കഴിഞ്ഞ ദിവസം ഷാദിയുമായിട്ട് പിണങ്ങിയത്.. ഇനിയെന്തൊക്കെ കാണണം റബ്ബേ... സ്വയം ഞാനോരോന്ന് ആലോചിച്ചിരിക്കുമ്പോഴാ ഇത്തയുടെ വിളി വന്നത്...
"പോയി നിസ്കരിച്ചിട്ട് ഓളെയും കൂട്ടി വാടാ,, ഞാൻ ചായ എടുത്തു വെക്കാം.. "
ഷഫ്‌നയെ ഞാനൊന്നു തിരിഞ്ഞു നോക്കിയപ്പോ അതാ ഹംനയുടെ കൂടെയിരുന്ന് സൊറ പറയുന്നു.. ഹംനയാണെങ്കിൽ നോട്ട് ബുക്കിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്...
"എന്താ അക്കു നോക്കുന്നത്,, എന്തേലും പറയാനുണ്ടോ എന്നോട് ??" എന്റെ നോട്ടം കണ്ടിട്ടാകണം ഷഫ്‌ന എന്നോട് ആ ചോദ്യം ചോദിച്ചത്..
പറയാനല്ലടി ഉള്ളത്,, ചെയ്ത് കാണിക്കാനാ.. എന്ന് പറയണമെന്നുണ്ടായിരുന്നു... ഹും എല്ലാം സഹിക്ക തന്നെ..