അവളാണെന്റെലോകം
☆☆☆☆☆☆☆☆☆☆☆*അവളാണെന്റെ ലോകം
Part 8
*******
കുറേ സമയം ഞാനെന്റെ റൂമിൽ തന്നെ കഴിച്ചു കൂട്ടി.... കണ്ണുനീരിനെ നിയന്ത്രിക്കാൻ ഞാനൊരുപാട് പാട് പെട്ട് കൊണ്ടിരുന്നു... അപ്പോഴാണ് നിച്ചൂക്കയുടെ വിളി കേട്ടത്... ഞാനുടൻ തന്നെ വാതിൽ തുറന്നു..."എന്താടാ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത് ??"
"ഹേയ് ഒന്നൂല്ല നിച്ചൂക്കാ,,, എനിക്കെന്തോ ഭയങ്കര തല വേദന,,, അതാ ഞാൻ റൂമിലേക്ക് വന്ന് കിടന്നത് "... എങ്ങനെയൊക്കെയോ അത്രയും പറഞ്ഞു നിർത്തി.."നീ വാ താഴേക്ക്,,,, വന്നിട്ട് ഭക്ഷണം കഴിച്ചിട്ട് കിടന്നോ,,, എല്ലാവരും നിന്നെ അന്വേഷിക്കുന്നുണ്ട്... ആഹ്,, പിന്നെ,, ഷാദിയുടെ ഉപ്പയ്ക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു... "..
"എനിക്കിപ്പോ ഭക്ഷണമൊന്നും വേണ്ട ഇക്ക,,, എനിക്കൊന്നു കിടന്നാൽ മതിന്നേയുള്ളു,, ഉപ്പയെ ഞാനിപ്പോ തന്നെ പോയി കണ്ടോളാം.."
"വേണ്ട,, നീ വന്നിട്ട് ഭക്ഷണം കഴിച്ചിട്ട് കിടന്നാ മതി,,, ഇല്ലേൽ തല വേദന അധികമാകും,,, ഇനി നിനക്കു കഴിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ എനിക്കും വേണ്ട.. ".. അതും പറഞ്ഞു നിച്ചൂക്ക പോകാനൊരുങ്ങിയപ്പോ ഞാനും വരാമെന്ന് പറഞ്ഞു കൂടെ ചെന്നു...
വളരെ യന്ത്രികമായിട്ടാണ് ഞാൻ ഭക്ഷണം കഴിച്ചത് തന്നെ,,, എന്തോ മനസ്സിനുള്ളിലെ നോവ് ഇപ്പോഴും മാഞ്ഞു പോയിട്ടില്ല... പലരും പലതും ചോദിക്കുന്നുവെങ്കിലും എനിക്കതൊന്നും ചെവി കൊണ്ടില്ല... അതിനിടയിൽ ഞാൻ പല തവണ ഷാദിയെ തിരഞ്ഞെങ്കിലും ഒന്ന് കാണാൻ കൂടി കിട്ടിയില്ല...
"മോനേ ",,, ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകുന്നതിനിടയിലാണ് ഷാദിയുടെ ഉപ്പയുടെ വിളി...
"എന്താ ഉപ്പാ ,,,, കാണണം എന്ന് പറഞ്ഞത് ".
"മോനേ,,, ഈ ഉപ്പയ്ക്കൊരുപാട് പറയാനുണ്ട്,, പക്ഷേങ്കിൽ ഇപ്പോ അതിനുള്ള സമയമല്ല എന്നറിഞ്ഞത് കൊണ്ട് മാത്രം ഞാൻ അധികമൊന്നും പറയുന്നില്ല... എനിക്കറിയാം മോനേ,,, എനി മുതൽ ഷാദിയുടെ മേലുള്ള എല്ലാ അവകാശവും നിനക്കാണെന്ന്,,, ഉപ്പയെന്ന നിലയിൽ ദൂരെ നിന്നു നോക്കി കാണാനേ എനിക്കർഹതയുള്ളൂ എന്നുമറിയാം... ഞാനൊരുപാട് ആഗ്രഹിച്ചതാണ്,, എന്റെ മകളെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണമെന്ന്,,, ചെറുപ്പത്തിൽ അവൾ അനുഭവിച്ച ദുഃങ്ങൾക്ക് ഒരു ശമനം കിട്ടണമെങ്കിൽ പരാശ്രയമില്ലാതെ അവൾ ജീവിക്കാൻ ത്രാണിയുള്ള ഒരു പെണ്ണായി മാറണം,,, അതിനു വേണ്ടിയാണു ഞാൻ ഇത്രയും നാൾ കഷ്ടപെട്ടതും... പക്ഷെ,, അവൾക്കു ചുറ്റുമുള്ള കഴുക കണ്ണുകൾ അവളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ ഞാനെന്റെ ആഗ്രഹത്തെ മാറ്റി വെച്ചു.. സുരക്ഷിതമായ കരങ്ങളിൽ അവളെ എത്തിക്കുക എന്ന ഒരുപ്പയുടെ ദൗത്യം അതി ഗംഭീരമായി ഞാൻ നിറവേറ്റി... ഇന്ന് നിന്റെ പെണ്ണായി അവൾ ഇവിടെ ജീവിക്കുമ്പോഴും എന്റെ മനസിലെപ്പോഴോ ആ പഴയ ആഗ്രഹം വീണ്ടും തളിർത്തു തുടങ്ങിയിരിക്കുന്നു... അതേ,,, അക്കു,,, എന്റെ മോൾക്ക് പഠിക്കാനുള്ള കഴിവ് പടച്ചോൻ നല്ലോണം കൊടുത്തിട്ടുണ്ട്,, അതിനെ ഒന്ന് പ്രോത്സാഹിപ്പിക്കാൻ നീയും കൂടെ ഉണ്ടാകണം,,, ഇതെന്റെ അപേക്ഷയാണ് മോനേ,, "...