മധുന്റെ സംസാരം കേട്ട് അവളുടെ ഡാഡിയും മമ്മിയും അങ്ങോട്ടേക്ക് കടന്നുവരുന്നു ഇതൊന്നും അറിയാതെ അവൾ അവിടെ കിടന്നു പുലമ്പാൻ തുടങ്ങി
" ഇല്ല ഞാൻ വെറുതെ വിടില്ല എത്ര ധൈര്യമുണ്ട് അവന് അത്രയും പേരുടെ മുൻപിൽ വെച്ച് ഒരാളെ കൊല്ലാൻ ഞാൻ ഇതിനെതിരെ പ്രതികരിക്കും
"ഇതൊക്കെ കേട്ട് മധുവിനെ മമ്മി അവളോട് പറഞ്ഞു " എന്താടി ഇവിടെ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പോരാഞ്ഞിട്ടാണോ അങ്ങ് അമേരിക്കയിലെ പ്രശ്നങ്ങൾ തലയിലെടുത്ത് വയ്ക്കാൻ നോക്കുന്നത് "
മമ്മിയുടെ സംസാരം കേട്ട് മധു അവർക്ക് നേരെ തിരിഞ്ഞുനിന്ന് അവരോട് ആയി പറഞ്ഞു
" മമ്മിക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല മമ്മിക്ക് എപ്പോഴും വീടും ഫാമിലിയും എന്നുള്ള വിചാരം മാത്രമേയുള്ളൂ പക്ഷേ എനിക്ക് അങ്ങനെയല്ല ഞാൻ ഒരു ഇൻഡിപെൻഡന്റ് ആയ സ്ത്രീയാണ് എനിക്ക് എല്ലാ അവകാശമുണ്ട് ഇതിനെതിരെ പ്രതികരിക്കാൻ "മധുവിന്റെ വാക്കുകൾ കേട്ടതും മമ്മി അവളെ ദേഷ്യം കൊണ്ട് രൂക്ഷമായി നോക്കി എന്നിട്ട് അവളോട് ആയി പറഞ്ഞു " അതേടി എനിക്ക് ആ വിചാരം ഉണ്ടായതുകൊണ്ട് നീ ഇതുപോലെ പന പോലെ നിൽക്കുന്നത് "
മമ്മിയുടെ വാക്കുകൾ കേട്ടതും ഡാഡി മമ്മിയോടായി പറഞ്ഞു " ദേവി മധു ഒരു തമാശ പറഞ്ഞതല്ലേ നീ ഇതൊക്കെ സീരിയസ് ആയി എടുക്കാമോ"
മമ്മി ഡാഡിക്ക് നേരെ തിരഞ്ഞു " നിങ്ങളെല്ലാവരും കൂടെയാണ് ഇവളെ ഇങ്ങനെ വഷളാക്കുന്നത് പെൺകുട്ടികളായാൽ കുറച്ച് അച്ചടക്കം വേണം അത് ഇവൾക്കുണ്ടോ "
ഇത് കേട്ടതും മധു ദേഷ്യത്തോടെ മമ്മിയോടായി പറഞ്ഞു " എനിക്ക് എന്ത കുഴപ്പം മമ്മിയുടെ കണക്കിൽ പെൺകുട്ടികൾ അടുക്കളയിൽ ഒതുങ്ങി പുരുഷന്മാർ പറയുന്നതും കെട്ട് അവരെ അനുസരിച്ചു വീടും വീട്ടുകാരുമായി ജീവിക്കണമെന്നാണോ??? Sorry എന്നെ അതിന് കിട്ടില്ല ഞാൻ എനിക്ക് തോന്നുന്നതൊക്കെ ചെയ്യും എന്നെ എതിർക്കുന്നതാരായാലും ഞാൻ അവരെ എതിർക്കും "
മധുന്റെ വാക്കുകൾ കെട്ട മമ്മി അവളോടായി പറഞ്ഞു " അതിന് ആര് നിന്നിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കുന്നു. സൂര്യൻ പടിഞ്ഞാറു ഉദിച്ചാലും ഇവൾ നേരയാവില്ല "

ESTÁS LEYENDO
Love from Hate
Misterio / Suspensoഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്... Mahi :..."I hate you "... Aami :.."i hate more than you "... ✨✨✨ "Can we friends" "Yes i love it " ✨✨ I can't live without you ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ് ✨✨ ഏട്ട എനി...