Part 18

45 5 0
                                        

അങ്ങനെ മധു ആമി വീട്ടിലാക്കിയ ശേഷം അവളുടെ വീട്ടിൽ തിരിച്ചെത്തി

പുറത്തു സ്കൂട്ടർ വന്നത് അറിഞ്ഞു ശ്യാമ വാതിൽ തുറന്നു. മധു ശ്യാമയെ കണ്ടതും ഓടി ചെന്നു കെട്ടിപിടിച്ചു

മധു : ഏട്ടത്തി 😍

ശ്യാമ : വിട് പെണ്ണെ എന്നെ

മധു : ഹ്മ്മ് വിടാം but എനിക്ക് കഴിക്കാൻ തരണം

അമ്മ : വന്നു കേറിയില്ല ഉടനെ തീറ്റ നിനക്ക് കുളിക്കയും നനകയുംവേണ്ടെടി

മധു : മമ്മി പൊയ്ക്കെ ഞാൻ എന്റെ ഏട്ടത്തിയോട ചോദിച്ചേ

ശ്യാമ : മോള് കുളിച്ചിട്ട് വാ... അപ്പോഴേക്കും ഞാൻ ചായ ഇടാം

മധു : പ്ലീസ് എനിക്ക് വിശക്കുന്നു

അമ്മ : വന്നു വന്നു പെണ്ണിന് അഹകാരമാ ഇങ്ങനെ ആണേൽ നിന്നെ എങ്ങനെ ഞാൻ ഒരു വീട്ടിലേക് കെട്ടിച്ചു വിടും

മധു : അത് ഓർത്തു മമ്മി വേവലാതി പെടേണ്ട ഞാൻ കെട്ടുന്നില്ല

അമ്മ : അതായിരിക്കും നല്ലത് എന്തിനാ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നത്

മധു : മമ്മിക്ക് ഇപ്പോൾ എന്നോട് ഒരു സ്നേഹവും ഇല്ല

അമ്മ : നിന്റെ കൈയിലിരിപ്പ് കൊണ്ട

മധു : നോക്കിക്കോ ഞാൻ ഇല്ലാതെ വരുമ്പോ എന്റെ വില മനസിലാകും

ശ്യാമ : മോളെ ചെല്ല് പോയി കുളിച്ചിട്ട് വാ

മധു : അല്ലേലും ഞാൻ പോവാ എന്നെ വില ഇല്ലാത്തിടത് ഞാൻ നിക്കില്ല

അമ്മ : അവിടെ നിന്നെ

മധു : എന്താ 😡

അമ്മ : മഹി കോളജില് അടിയുണ്ടാക്കൊയോ

മധു : എനിക്ക് അറിയില്ല മോനോട് ചെന്ന് ചോദിക്ക്

ശ്യാമ : മോളെ നിനക്ക് അറിയാമെങ്കിൽ പറ അവൻ നല്ല ദേഷ്യത്തില ഉച്ചയ്ക്ക് വന്നു കേറിയേ

മധു : എന്റെ അറിവില് ഇല്ല ഇനി ചിലപ്പോ ആ രാഹുലുമായി തർക്കം നടന്ന് കാണും... വൈകിട്ട് അവൻ ഒന്ന് ചൊറിയാൻ വന്നിരുന്നു

അമ്മ : അവനെന്തേലും വന്ന് പറഞ്ഞോട്ടെ നീ ഒന്നും പറയാൻ പോകണ്ട

Love from HateWhere stories live. Discover now