Part 7

77 6 0
                                        

അങ്ങനെ മധു നേരെ ക്ലാസിലേക് ചെന്നു.

എലീന: മധു എന്തായി??? പ്രിൻസി എന്താ പറഞ്ഞെ

മധുവാകട്ടെ അവരെ മൂന്നു പേരെയും ദയനീയമായി നോക്കി എന്നിട്ട് അവരോഡായി പറഞ്ഞു

മധു : ഇനി മുതൽ എനിക്ക് നിങ്ങളെ കാണാൻ കഴിയില്ലെടി... പ്രിൻസി എന്നെ ഡിസ്മിസ് ചെയ്യ്തു

മധു അത് പറഞ്ഞതും എലീന പൊട്ടിക്കരയാൻ തുടങ്ങി

എലീന : ഞാ... ഞാൻ കാരണമല്ലേ നിനക്ക് ഈ പണിഷ്മെന്റ് കിട്ടിയേ സോറിഡി നീ ഇല്ലാത്ത ഈ കോളേജിൽ ഞാൻ പഠിക്കില്ല ഞാനും വരും നിന്റെ കൂടെ... എന്നെ കൊണ്ട് പറ്റണില്ല മധു 😭😭😭

ഇതെല്ലാം പറഞ്ഞോണ്ട് കരയുന്ന എലീനയെ കണ്ട് മധുന് ചിരിവരാൻ തുടങ്ങി. അവൾ പരമാവധി അവരുടെ മുന്നിൽ ചിരിക്കാതിരിക്കാൻ ശ്രെമിച്ചു

ഇതേ സമയം ആമിയും വേദയും എലീനയെ സമാധാനിപ്പിക്കാൻ നോക്കുകയായിരുന്നു

വേദ: ഞാനും മധുവില്ലാത്ത ഈ കോളേജിൽ പഠിക്കില്ല ഞാനും ടിസി മേടിച് നിന്റെ കൂടെ വരും

ആമി : ഞാനും വരും എനിക്കും നിങ്ങൾ ആരുമില്ലാതെ ഇവിടെ പടിക്കണ്ട

എലീന : മധു ഞങ്ങളെ വിട്ട് പോകല്ലടി.. 😭

അതും പറഞ്ഞു എലീന മധുവിനെ ചെന്നു കെട്ടിപിടിച് കരയാൻ തുടങ്ങി

ഇതും കൂടെ ആയപ്പോൾ മധുവിന് കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.. അവളുടെ ചിരികണ്ട്... എന്താ നടക്കണതെന്ന് മനസിലാകാതെ അവർ മൂന്ന് പേരും അവളെ തന്നെ നോക്കി നിന്നു

മധു : അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ എന്തോന്നടി ഇതൊക്കെ😂... ഞാൻ ഒരു തമാശ പറഞ്ഞപ്പോഴേക്കും ഇത്.. ശെരിക്കും ഞാൻ പോകുവാരുന്നേൽ നീയൊക്കെ കരഞ്ഞു കണ്ണീർ പ്രെളയം ഉണ്ടാക്കിനായിരുന്നല്ലോ...

എലീന : ഓഹോ നിനക്ക് ഇതൊക്കെ തമാശ ആയിരിക്കും ഞങ്ങള്ക്ക് അത് അങ്ങനല്ല ഒരു നേരത്തേക്ക് ഞാൻ ഇല്ലാതായത് പോല എനിക്ക് തോന്നിയത്.

വേദ: മധു സത്യം പറ എന്ത പ്രിൻസി നിന്നോട് പറഞ്ഞെ

മധു അവിടെ നടന്ന കാര്യങ്ങൾ പറഞ്ഞു.. അതെല്ലാം കേട്ട ശേഷമാണ് അവർക്ക് ആശ്വാസമായത്

Love from HateOnde histórias criam vida. Descubra agora