Part 24

48 3 0
                                        

ആ സംഭവത്തിന് ശേഷം അമേയ കോളേജിൽ പോയത് ഒരാഴ്ച്ചക് ശേഷമാണ്

മധുവും ഫ്രണ്ട്സും കിട്ടുന്ന സമയമൊക്കെ ആമിയെ വിളിച്ചു സംസാരിക്കും ആദ്യമൊക്കെ വരാഞ്ഞതിന്റെ കാര്യം പറഞ്ഞിരുന്നില്ല പിന്നീട് അവൾ ആ രാത്രി ഉണ്ടായ സംഭവങ്ങൾ അവരോട് പറഞ്ഞു

അവർക്കിത് വിശ്വസിനിയമായിരുന്നു പിന്നിടുള്ള സംസാരങ്ങളിൽ അവർ ആ കാര്യത്തെ കുറിച് ചോദിച്ചിരുന്നില്ല

എല്ലാം തുറന്നു പറഞ്ഞെങ്കിലും മഹിയുടെ പേര് മാത്രം പറഞ്ഞില്ല എന്തോ അവളുടെ മനസ്സ് അത് അനുവദിച്ചില്ല

അങ്ങനെ ദിവങ്ങൾ വീണ്ടും കടന്ന് പോയി അമേയ പതിവ് പോലെ കോളേജിൽ വന്നു

ചിലസമയങ്ങളിൽ മഹിയും അമേയയും തമ്മിൽ കാണാറുണ്ട് പക്ഷെ പഴയതുപോലുള്ള വഴക്ക് ഇല്ല മറിച് ഇരുവരും പുഞ്ചിരി മാത്രം സമ്മാനിച്ചു

അതേസമയം രാഹുൽ പലപ്പോഴും അമേയയുമായി സംസാരിക്കാൻ ശ്രെമിക്കും എന്നാൽ അവൾ ഒഴിഞ്ഞുമാറി പോകും ഇതെല്ലാം അവനെ ദേഷ്യം പിടിപ്പിക്കുന്നുണ്ടങ്കിലും അവൻ അവനെ തന്നെ പറഞ്ഞു പഠിപ്പിച്ചു അമേയ അവനുള്ളതാണെന്ന്

വർഷയും ജെന്നിയും പരമാവധി മഹിയെ ഇമ്പ്രസ് ചെയ്യാൻ നോക്കി എന്നാൽ മഹി അതൊന്നും മൈൻഡ് ചെയ്തില്ല

അതേസമയം ഇന്ത്യയിലേക്ക് വരാനിരുന്ന ജെപിക്ക് ഒരു mission വേണ്ടി സ്‌പെയ്‌നിലേക് പോകേണ്ടിവന്നു ആക്കാരണത്താൽ ഇന്ത്യയിലെ mission പോസ്‌പോൻഡ് ചെയ്തു

അങ്ങനെ cultural day വന്നെത്തി എല്ലാവരും തിരക്കുകളിലാണ് മഹിയാണ് പ്രോഗ്രാം കോഡിനേറ്റ് ചെയ്യുന്നത് അതുകൊണ്ട് തന്നെ അവൻ നല്ല ബിസിയായിരുന്നു കൂടെ അവന്റെ ഫ്രണ്ട്സും ഇതെല്ലാം കണ്ടുനിന്ന രാഹുലിനും ഫ്രണ്ട്സിനും ഇതൊന്നും തീരെ ഇഷ്ടപെടുന്നില്ലായിരുന്നു

അങ്ങനെ ഇരിക്കുമ്പോഴാണ് മഹി പ്രോഗാം ലിസ്റ്റ്മായി വരാന്തയിലൂടെ വരുകയായിരുന്നു അപ്പോഴാണ് അവന് കോൾ വന്നത്... ഫോൺ നോക്കിയപ്പോൾ അത് ജെറിയായിരുന്നു

On call

മഹി : എന്തടാ വിളിച്ചേ

ജെറി : daa ഞാൻ നിനക്ക് പ്രോഗ്രാമിന്റെ ലിസ്റ്റ് അയച്ചിട്ടുണ്ട് നീ അതൊന്ന് നോക്കിക്കേ എന്നിട്ട് എന്തേലും മിസ്സ് ആയിട്ടുണ്ടെൽ മാമിനോട് പറയണേ

Love from HateOù les histoires vivent. Découvrez maintenant