* ഒരു ദിവസം രാത്രി കൊടുംക്കാട്ടിലൂടെ നടന്നു പോകുകയായിരുന്ന ജോപ്പന്‍റെ മുന്നിലേക്ക് പറന്നിറങ്ങിയ ഒരു സ്ത്രീ രൂപം ചോരയോലിക്കുന്ന നാക്കു നീട്ടി 👹👹പറഞ്ഞു,
“ഞാനാണ് രക്തയക്ഷി👹, അര്‍ധരാത്രി കഴിഞ്ഞു ഇതു വഴി കടന്നു പോകുന്ന ഏല്ലാവരുടെയും ചോര ഞാന്‍ കുടിക്കും.”ഇതു കേട്ട ജോപ്പന്‍ സന്തോഷത്തോടെ മുന്നോട്ട് കൈനീട്ടിയിട്ടു പറഞ്ഞു,
“ഹലോ👋, നിങ്ങളാണ് രക്തയക്ഷി അല്ലെ കുറേ നാളായി പരിചയപ്പെടണമെന്ന് ഞാന്‍ വിചാരിക്കുന്നു കണ്ടതില്‍ സന്തോഷം,നമ്മള്‍ ബന്ധുക്കളാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയമെല്ലോ അല്ലേ?”
യക്ഷി: ബന്ധുക്കളോ??
ജോപ്പന്‍: അതേ നിങ്ങളുടെ സഹോദരിയെയാണ് ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത്.
കല്യാണം കഴിഞ്ഞ ദിവസം മുതല്‍ അവള്‍ എന്‍റെ രക്തം കുടിക്കുകയാണ്.👿👿👻👻