ദേവാസുരൻ s2 ep 9

45 4 3
                                    


ദേവാസുരൻ
ഭാഗം 2
Ep 9

since2001 -0209:
💀2💀

----പെൻസിമ ജല ലോകം----

തായ് പെട്ടകത്തിന്റെ അടുക്കൽ നിൽക്കുകയായിരുന്നു റെയ് ഹാൻ....

അവൻ അതിന്റെ ശക്തിയാൽ ഭൂമിയിൽ നടക്കുന്ന ചില കാര്യങ്ങൾ കാണുകയാണ്....

അപ്പോൾ ആ സമയമാണ് രാജകുമാരി റിവാന മനോഹരമായ ഒരു വസ്ത്രം ധരിച്ചുകൊണ്ട് അവിടേക്ക് വന്നത്.....

'"" ദേവാ......'"""

അവൾ അവന്റെ അടുത്ത് വന്ന് വിളിച്ചു.... റെയ് ഹാൻ അവളെ നോക്കി.....

'"" എന്ത് പറ്റി പ്രിയധർമ്മിണി.....'""

രുദ്രൻ ഒരു ചെറു ചിരിയോടെ അവളോട് ചോദിച്ചു.....

'"" ഒന്നുമില്ല..... അങ്ങ് ഒരുപാട് ചിന്തിച്ചു കൂട്ടുന്നത്കൊണ്ട് ഒന്ന് വന്ന് കാണാം എന്ന് കരുതി.....'""

റിവാന ഒരു ചെറു ചിരിയോടെ പറഞ്ഞു.....

'""" ഇതൊക്കെ നീ എങ്ങനെ അറിയുന്നു എന്റെ രാജകുമാരി.......'""

റെയ് ചിരിച്ചുകൊണ്ട് ചോദിച്ചു... അതിന് അവൾ തന്റെ ഇടത് കയ്യിലെ മോതിര വിരൽ ഉയർത്തി കാണിക്കുക മാത്രമാണ് ചെയ്തത്....

വിവാഹത്തിന് അവൻ അണിയിച്ച സുമംഗലി രത്ന മോതിരം....

അത് വെട്ടി തിളങ്ങുകയായിരുന്നു....
അവളുടെ കയ്യിലെ മാത്രമല്ല..... അവന്റെയും....

'""" ആ മനസ്സിൽ എന്ത് ഉണ്ടേലും ഞാൻ അറിയില്ലേ ദേവാ .....'"""

റിവാന പറഞ്ഞു.....

'""" മ്മ്.... മ്മ്..... മനസ്സിലായി....
ഈ സാധനം ഉള്ളത് കൊണ്ട് ഒന്ന്  ആശങ്കപ്പെടാൻ പോലും പറ്റില്ലല്ലോ എന്റെ ഭാര്യയെ.....'""

റെയ് പറഞ്ഞു.....

'"" അങ്ങയുടെ മനസ്സിൽ എന്താണെന്ന് എനിക്ക് നന്നായി അറിയാം.... പക്ഷെ അതെല്ലാം നാളെ നേരിടേണ്ട കാര്യങ്ങൾ ആണ്.... നമ്മൾ വിചാരിച്ചാൽ വിധിയെ തടുക്കുവാൻ സാധിക്കില്ല......'"""


റിവാന പറഞ്ഞു....

💀3💀

'"" അതൊക്കെ അറിയാ.... എന്നാലും പേടിയാ.... എന്റെ ജനങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോർത്ത് '""

ദേവാസുരൻ ഭാഗം 2Nơi câu chuyện tồn tại. Hãy khám phá bây giờ