☠️2☠️
അവർ അഞ്ചുപേരും അവിടെ ചെന്ന് കുറച്ചു നേരം വെള്ളത്തിൽ കളിച്ചു..... പിന്നെ കുറെ ഫോട്ടോകൾ എടുത്തു.... അവസാനം കടലിൽ നിന്നും വരുന്ന നല്ല തണുത്ത കാറ്റും കൊണ്ട് അവിടെയങ്ങിനെ ഇരുന്നു.....
രണ്ട് ദിവസത്തെ അലച്ചിലിന്റെ ക്ഷീണമൊക്കെ മാറാൻ തുടങ്ങിയിരുന്നു.....
പെട്ടെന്നാണ് ഇന്ദുവിനു ഐസ് ക്രീം തിന്നണം എന്നൊരു തോന്നൽ വന്നത്.... അവൾ അടുത്തിരിക്കുന്ന ഇന്ദ്രനെ നോക്കി....
'""" ഏട്ടാ.......'"""
'""" ഹ്മ്മ്......???'"""
'"" എട്ടോയ്......'""
'"" മ്മ്.............???'"""
'""" എനിക്ക് ഐസ് ക്രീം വേണം..... വാങ്ങി തരോ........'"""
'""" അയ്യടാ.......
ഐസ് ക്രീം കഴിക്കണ്ടാ ഒരു പ്രായം..... ഒന്ന് പോടീ പെണ്ണെ.......'"""'""" ദേ..... മര്യാദയ്ക്ക് വാങ്ങി തന്നോ..... ഇല്ലേൽ ആളുകൾ ഉണ്ടെന്നൊന്നും നോക്കില്ല..... കടിക്കും ഞാൻ.......'"""
ഇന്ദു പറഞ്ഞു..... അവൾ പറഞ്ഞത് കേട്ടപ്പോ കൂടെ ഉണ്ടായിരുന്നവർ എല്ലാം ചിരിച്ചിരുന്നു......
അവൻ നന്ദുവിനെ നോക്കി.....
'""" നന്ദു......
വാടാ..... നമുക്ക് വാങ്ങീട്ട് വരാ.......'""ഇന്ദ്രൻ നന്ദുവിനെ വിളിച്ചു..
'""" ഒന്ന് പോടാ....
നീ ഒറ്റയ്ക്ക് പോയാ മതി..... എനിക്കും ഒന്ന് വാങ്ങിക്കോ......'"""നന്ദു പറഞ്ഞു.
'""" അയ്യടാ..... ഇങ് വാടാ നാറി.......'"""
എന്നും പറഞ്ഞോണ്ട് ഇന്ദ്രൻ നന്ദുവിനെ വിളിച്ചോണ്ട് പോയി......
അവർ മൂന്നും അതെ ഇരുപ്പ് തുടർന്നു..
പെട്ടെന്നാണ് പാറുവിന്റെ മൊബൈലിൽ ഒരു കാൾ വന്നത്..... അവളതെടുത്തു നോക്കി......
സ്ക്രീനിലെ പേര് കണ്ടതും പാർവതിയുടെ കണ്ണുകൾ വിടർന്നു.....