ദേവാസുരൻ s2 ep13

25 3 2
                                    

കല്യാണ മണ്ഡപത്തിലേക്ക് കൂടുതൽ ആളുകൾ കയറി വരുകയായിരുന്നു.....

എല്ലാം വീക്ഷിച്ച് കണ്ടുകൊണ്ട് സമറും അവിടെ തന്നെയുണ്ട്..... അവൻ ബോഫെ സെക്ഷനിൽ ആണ് നിൽക്കുന്നത്.....

കഴിക്കുന്ന സ്ഥലവും മണ്ഡപവുമെല്ലാം ഏകദേശം ഒരേ ഇടത്തായതിനാൽ തന്നെ മണ്ഡപത്തിൽ നടക്കുന്ന കാര്യങ്ങൾ അവന് വ്യക്തമായി കാണാമായിരുന്നു...

സമർ എന്ന അപകടത്തിന്റെ മുഖം എന്തെന്ന് അറിയുന്നവരായി അവിടെ ആരും തന്നെയില്ല....
ആകെ ഉള്ളത് പാറുവും ഇന്ദുവും മാത്രമാണ്.... എന്നാൽ അവൻ മാസ്ക് ധരിച്ചതിനാൽ തന്നെ അവർക്കും മനസ്സിലാക്കാൻ പറ്റില്ലായിരുന്നു....

ഇതിനോടകം തന്നെ മണ്ഡപം നിറയുവാൻ ആരംഭിച്ചിരുന്നു..... ഇത്ര വലിയ ആൾക്കൂട്ടം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവിടെ.....

ചെക്കനും പെണ്ണും വരാത്തത് കൊണ്ട് തന്നെ ഇതുവരെ ഭക്ഷണം കൊടുക്കുവാൻ ആരംഭിച്ചിട്ടില്ല....

എന്നാലും ഐസ് ക്രീംമും ജ്യുസും ഒക്കെ കുടിച്ചുകൊണ്ട് കുറേ പിള്ളേർ അവിടൊക്കെ ഓടിക്കളിക്കുന്നത് കാണാം.....

സമയം വളരെ സാവധാനം കടന്നുപോയി....

അവസാനം അമ്പലത്തിലേക്ക് താലികെട്ട് കാണാൻ പോയവരുടെ വണ്ടികൾ അവിടേക്ക് വരുവാൻ തുടങ്ങി.....

പുറത്ത് കുറേ ജീപ്പും കാറുകളും എല്ലാം വന്നുനിന്നു.... അതിൽ നിന്നും ഇന്ദ്രന്റെ കുടുംബക്കാരും കൂട്ടുകാരും അങ്ങനെ കുറേപേർ വന്ന് ചേർന്നു.... പക്ഷെ ഇന്ദ്രനും ഇന്ദുവും ഇതുവരെ വന്നിട്ടില്ല....

സമയം 11: 30 മണിയായി....

ഓഡിറ്റോറിയത്തിന്റെ കവാടത്തിലൂടെ അലംകൃതമായ ഒരു ചുവന്ന ഡോഡ്ജ് കാർ ഉള്ളിലേക്ക് പാഞ്ഞുവന്നു.... ഒപ്പം തൊട്ട് പുറകെ മൂന്നാല് ബൈക്കുകളും 4 കാറുകളും അകത്തേക്ക് വന്നു.....

ഡോഡ്ജിൽ വന്നത് ഇന്ദ്രനും ഇന്ദുവുമാണ്.... അവരുടെ കാറിന്റെ മുൻ ഭാഗത്തെ ഡോർ തുറന്നുകൊണ്ട് ആദ്യം തന്നെ നന്ദുവും അച്ചുവും വെളിയിലേക്ക് വന്നു....
തൊട്ട് പുറകിലെ ഡോർ തുറന്ന് കല്യാണ വേഷത്തിൽ ബോക്കെയും പിടിച്ച് ഇന്ദ്രനും ഇന്ദുവും ഇറങ്ങി വന്നു.....

ദേവാസുരൻ ഭാഗം 2Where stories live. Discover now