നേരം ഉച്ചയോട് അടുത്തിരുന്നു.....
മഹാദേവനെ കാണാൻ കയറിയ മലകളും കാടുകളും എല്ലാം അവർ തിരികെ ഇറങ്ങി...
നീലകണ്ഠൻ തന്റെ ബാണ്ടക്കെട്ട് ചുമലിൽ നിന്നും ഇറക്കി തിണ്ണമേൽ വച്ചു.... ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പതിയെ അവശനായി രുദ്രൻ നടന്ന് വരുന്നു....
തന്റെ ഉള്ളിലെ ശക്തികൾ എല്ലാം ക്ഷയിച്ചു പോയ പോലെ തോന്നി അവന്.... ദേഹമെല്ലാം വല്ലാതെ വേദനിക്കുന്ന പോലെ.....
പണ്ട് അറിഞ്ഞ ക്ഷീണവും തളർച്ചയും വീണ്ടും അവനിലേക്ക് ഓടി എത്തിയിരിക്കുന്നു....
നീലകണ്ഠൻ ഒരു ചെറു മൺപാത്രത്തിൽ ജലം ശേഖരിച്ചു കൊണ്ട് രുദ്രന് നേരെ നടന്നു....
തളർന്ന കണ്ണുകളാൽ അവനയാളെ നോക്കി....
'"" ഇതാ രുദ്രാ......
ഇത് കുടിക്കു.....'"
നീലകണ്ഠൻ പറഞ്ഞു.... അവനാ വെള്ളം വാങ്ങി ആർത്തിയോടെ കുടിച്ചു.....
'"" ഒത്തിരി ക്ഷീണം കാണും നിനക്ക്....
ഭക്ഷണം കഴിച്ച് ഒന്ന് കിടന്നുകൊള്ളു.....'"
അയാൾ പറഞ്ഞു.....
'"" സ്വാമി......'"
'"" എന്താണ് രുദ്രാ.......??'""
'""അവിടെ വച്ചേനിക്ക് എന്താണ് സംഭവിച്ചത്....??'""
"" രുദ്രാ......
എല്ലാം ഇനി രാവിൽ വീണ്ടും ആ ക്ഷേത്രത്തിൽ വച്ചു പറയാം....
ഇത് വീടാണ്.....
ഇവിടെ നീ അഥിതിയായി നിന്നാൽ മതി....'"
രുദ്രൻ ഒന്നും പറഞ്ഞില്ല.... അവൻ പതിയെ ചെന്ന് അവിടുള്ള തിണ്ണമേൽ തളർച്ചയോടെ ഇരുന്നു..,...
പെട്ടെന്ന്......
രുദ്രന്റെ തോളിൽ രണ്ട് കുഞ്ഞു കയ്കൾ വന്ന് ചുറ്റിയത് അവനറിഞ്ഞു.... അവനൊരു പുഞ്ചിരിയോടെ പുറകിലെ ആളെ പിടിച്ച് മടിയിൽ നിർത്തി.... അത് ശങ്കരൻ ആയിരുന്നു......
രുദ്രൻ അവനെ എടുത്ത് കവിളിൽ ഒരു മുത്തം നൽകി......
'"" ആഹ്..
അനിയൻ വന്നോ.....
ഇതിയാന്റെ കൂടെ പോയി തളർന്നോ.... ""
![](https://img.wattpad.com/cover/289549591-288-k221435.jpg)