ഫോൺ വച്ചതും പാർവതിൽ സങ്കടം പിടിച്ചു നിർത്താനാവാതെ നിലത്തു കിടന്ന് പൊട്ടിക്കരഞ്ഞു.... അവൾക്ക് മുന്നിൽ ഒരു കസേരയിൻ മേൽ കാൽക്കുമേൽ കാലും കയറ്റി വച്ച് സഞ്ജയ് ഇരിപ്പുണ്ടായിരുന്നു....
അവൻ പതിയെ അവിടെ നിന്നും എഴുന്നേറ്റ് പാറുവിന്റെ അടുത്തുണ്ടായിരുന്ന ഫോൺ എടുത്ത് പോക്കറ്റിൽ വച്ചു.....
'"" നീ വളരെ നന്നായി സംസാരിച്ചു പാർവതി....
അല്ലെങ്കിലും ചില ബന്ധങ്ങൾ ഒരു സമയമാവുമ്പോൾ വേണ്ടെന്ന് വക്കണം.....
നിനക്കാ സമയം വന്നതിന്നാണ് എന്ന് മാത്രം.....
It's ok..... Leave it.......!
ഇവരെക്കളൊക്കെ നിന്നെ സ്നേഹിക്കാനും ഓമനിക്കാനും കുറേപേർ വന്നോളും..... ഇനി ഈ മദ്രസ്സിന്റെ റാണി നീയല്ലേ...... ഹ ഹ ഹ ഹ ഹ ഹ.........""Sj അവളെ നോക്കി ഉറക്കെ ചിരിച്ചു..... പാറു ഒന്നും പ്രതികരിച്ചില്ല.... അവളവനെ നോക്കി തേങ്ങി തേങ്ങി കരയുക മാത്രമാണ് ചെയ്തത്......
Sj നേരെ ആ മുറിയിൽ ഉണ്ടായിരുന്ന ഒരു അലമാരയുടെ അടുത്തേക്ക് നടന്നു..... ശേഷമത് തുറന്ന് ഒരു പൊതി പുറത്തേക്ക് എടുത്തു.....
അവൾക്കത് എന്തെന്ന് മനസ്സിലായിരുന്നില്ല.... അവൾ പതിയെ എഴുന്നേറ്റ് നിന്നു.....
Sj ആ കവറുമായി അവിടേക്ക് വന്നു....അങ്ങോട്ട് വരുമ്പോൾ ആ കവറിൽ ഉണ്ടായിരുന്നത് അവൻ വെളിയിൽ എടുത്തിരുന്നു..... ഒരു വെള്ളയിൽ ചുവന്ന കരയുള്ള കല്യാണ സാരി.......... അവനത് പാറുവിന്റെ കൈ പിടിച്ചു വലിച്ച് അതിലേക്ക് വച്ചു കൊടുത്തു.....
'"" ഇത് വച്ചോ......
നാളെ ഞങ്ങൾ ഒരുക്കുന്ന മണ്ഡപത്തിലേക്ക് ഇതിട്ട് നീ വരണം.....'""Sj പറഞ്ഞു.... പാറു തല താഴ്ത്തി ഒന്ന് മൂളുക മാത്രം ചെയ്തു.....
'"" പിന്നെ പാർവതി......
ഗോൾഡ് ഒക്കെ പയ്യന്മാർ രാവിലെ തന്നോളും..... നന്നായി കുളിച്ചൊരുങ്ങി സുന്ദരിയായി വരണം..... ഇങ്ങനെ കരഞ്ഞു മെഴുകിയ മുഖം പാടില്ല..... പിന്നെ സാരിയൊക്കെ വേണമെങ്കിൽ കുറച്ചു ഫ്രീ ആയി ധരിച്ചോ.....
പയ്യന്മാർ ഒന്ന് കാണട്ടെ നിന്റെ സൗദര്യം......'"Sj വശ്യമായ ഭാഷയിൽ അവളോട് പറഞ്ഞു..... അവന്റെ വാക്കുകൾ അവൾക്കേറെ അപമാനം നൽകിയിരുന്നു.... നിസഹായ ആയ ആ പെൺകുട്ടി വാ പൊത്തി കരഞ്ഞു......
