☠️☠️☠️☠️☠️☠️☠️☠️☠️☠️
കൊച്ചി -
ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ തിരികെ തന്റെ ഹോട്ടൽ മുറിയിലേക്ക് പോവുകയാണ് മാർട്ടിൻ…
പതിവ് പോലെ സാക്ഷിയുടെ ബൈക്കിൽ ഇരുന്നുകൊണ്ട്….. സമയം 7 ആയിരുന്നു…
"" സാക്ഷി……""
"" എന്താണ് സാർ…….?? ""
അവൾ ചോദിച്ചു….
"" നമുക്ക് കുറച്ചു നാൾ തമിഴ്നാട്ടിൽ പോകേണ്ടി വന്നേക്കാം…""
"" തമിഴ്നാടോ…….??
അതെന്തിനാ……""അവൾ മനസിലാവാതെ ചോദിച്ചു….
"" ഇവടെ നിന്ന് എന്ത് ചെരക്കാൻ ആണ്….
കേസ് പോയി പോയി മുസ്തഫയിൽ ആണ് വന്ന് നിൽക്കുന്നത്…. അവനെ ആണെങ്കിൽ മഷിയിട്ട് നോക്കാൻ കിട്ടുന്നില്ല…
കിട്ടിയ ലീടൊക്കെ വച്ചു നോക്കിയാൽ അവൻ തമിഴ്നാട്ടിൽ ആവാൻ ആണ് ചാൻസ് കാണുന്നത്….. ""മാർട്ടിൻ പറഞ്ഞു…..
"" ചാൻസ് ഒക്കെ വച്ചു പോകുക ആണെങ്കിൽ അവനെ പിടിക്കാൻ പറ്റുമോ സാർ… അതും കേരളത്തെക്കാൾ വലിയ നാട്ടിൽ…അതും പോരാതെ ആ കോളനിയിലെ ആള് നമ്മളോട് പറഞ്ഞത് അവൻ ആന്ധ്രാ ആണെന്ന് അല്ലെ……..??? ""
അവൾ ചോദിച്ചു….
""അതൊക്കെ ശരി തന്നെ…..
എന്റെ ഒരു ഹോൾഡ് വച്ചു അന്വേഷിച്ചപ്പോൾ ആന്ധ്രയിൽ അവൻ ചെല്ലാൻ ചാൻസ് ഉള്ള സ്റ്റേഷനിൽ ഒന്നും അവനെ പോലെ ഒരാളുടെ കേസ് ഫയൽ ചെയ്തിട്ടില്ല…. അവനെ പോലെ ക്രിമിനൽ സ്വഭാവം ഉള്ള ഒരുത്തൻ അങ്ങനെ മര്യാദ രാമനായി വാഴുമെന്ന് എനിക്ക് തോന്നുന്നില്ല….
അതും പോരാതെ അവനെ വിട്ട ഇടം വച്ച് മുതഫയ്ക്ക് തമിഴ്നാട് പോകുവാൻ ചാൻസ് കൂടുതലാണ്….. ഡ്രഗ് ഇഷ്യൂ വിൽ അവനു പിടിച്ചു നിൽക്കാൻ പറ്റിയ ഇടം തമിഴ്നാട് തന്നെയാണ്…..അതാ അവിടെ അന്വേഷണം നടത്തണം എന്ന് പറഞ്ഞതുംപിന്നെ കണ്ട് പിടിക്കാനുള്ള ചാൻസ് കുറവ് തന്നെയാണ്…..……99 ശതമാനവും പറ്റില്ല….
ആകെ 1% ഹോപ് ഉണ്ട്…. കിട്ടിയാൽ കിട്ടി….
പോയാൽ പോയി….
എന്നാലും എന്തൊരു കേസ് ആടോ ഇത്….
തെളിവും ഇല്ല സാക്ഷിയും ഇല്ല….
ആദ്യത്തെ മുന്നേറ്റം ഒക്കെ കണ്ടപ്പോ ഞാനും കരുതി പിടിക്കാം എന്ന്….
പക്ഷെ അതിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ നിൽക്കുന്നു….
ഏതവന്റെ കൂടെ തുണി അഴിച്ചു കൊടുത്ത് ഉണ്ടാക്കിയ നായിന്റെ മോൻ ആണാവോ അവൻ…. എന്റെ കയ്യിൽ കിട്ടിയാൽ ഇല്ലേ സാക്ഷി….
അവന്റെ മരണം കൺഫോം ആണ്…. ""