01
വീണു കിടന്ന അലോഷിയുടെ രക്തം പുരണ്ട വെള്ള ബനിയനിൽ പിടിച്ച് അല്പം ഉയർത്തിയ സഞ്ജയ് അയാളുടെ മുഖത്തേക്ക് തുടരെ തുടരെ അടിച്ചുകൊണ്ടിരുന്നു.... ഇടി വളയുടെ ലോഹം അയാളുടെ മുഖം പൂർണ്ണമായും വികൃതമാക്കി.... അടികൊണ്ട് അടികൊണ്ട് അലോഷി ഏകദേശം തീർന്നിരുന്നു..... പതിയെ അയാൾക്ക് വേദന പോലും അറിയാത്ത അവസ്ഥയിലേക്ക് നീങ്ങി.......വെറിപിടിച്ച ഭ്രാന്തനേ പോലെ അടിച്ചുകൊണ്ടിരുന്ന സഞ്ജയുടെ മുഖത്ത് അലോഷിയുടെ രക്തം തെറിച്ചുകൊണ്ടേ ഇരുന്നു.....
ആ ദേഹത്തെ തുടിപ്പ് അവസാനിക്കുന്നത് വരെയും ആ ക്രൂരത അവൻ നിറവേറ്റി.... അവസാനം അയാളുടെ ദേഹം ആ മണ്ണിലേക്ക് തന്നെ ഇട്ട് ആകാശം നോക്കി അലോഷി ഉറക്കെ അലറി ....
"""" ആാാാാ.............. ""
അവന്റെയാ അലർച്ച എങ്ങും വ്യാപിച്ചു.....
ഒരസുരന് സമാനമായ അലർച്ച..... Sj യുടെ ഇടം കാൽ പതിയെ അലോഷിയുടെ നെഞ്ചിൽ അമർന്നു..... ആ ദേഹത്തു ബലമോ ചലനമോ തീരെ ഇല്ലായിരുന്നു....
കോപം അടങ്ങാതെ sj അലോഷിയുടെ ദേഹത്തേക്ക് ആഞ്ഞു തുപ്പി......"" തേവിടിയ മകനെ........
സത്ത് പോച്ച നീ........
ചാവട നായെ.... നീ ചാവ്...
നിന്നെ പോലെ എത്ര എണ്ണം വന്നാലും അവന്റെ ഒക്കെ രക്തം ഈ കയ്യിൽ ഇങ്ങനെ പുരളും....
അതാടാ സഞ്ജയ്.....
മർഗയാ സാല....... തുഫ്ഫ്........... ""സഞ്ജയ് വീണ്ടും അവന്റെ ബോഡിയിലേക്ക് ആഞ്ഞു തുപ്പി..... ശേഷം അൽപ സമയം അലോഷിയെ നോക്കി നിന്നു ......
കാൽ ചുവട്ടിൽ മരിച്ചു കിടക്കുന്ന ശത്രുവിന് മുന്നിൽ നിൽക്കുമ്പോൾ അവനൊരു ഈശ്വരന് സമമായിരുന്നു.. പൊട്ടി തകർന്ന പോലിസ് ജീപ്പിന്റെ ബോണറ്റ്റിൽ കയറി ഇരുന്ന സഞ്ജയ് തന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അതിന് തീ പകർന്നു.....
"" ഡേയ് മണി........ ""
. തന്റെ കൂട്ടത്തെ നോക്കി സഞ്ജയ് ആ പേര് ഉറക്കെ വിളിച്ചപ്പോൾ നിരന്നു നിൽക്കുന്ന ബ്ലാക്ക്സിനെ വകഞ്ഞു മാറ്റി ഒരു തമിഴൻ മുന്നോട്ട് വന്നു.....
"" സൊല്ല് അണ്ണാ....... ""
അവൻ പറഞ്ഞു......
"" ഡേ മണി......
ഇവ സാവ പത്തി നാളക്ക് ന്യൂസിലെ സൊല്ലും ഇല്ലയാ..... എന്നയ അത്...... ""
![](https://img.wattpad.com/cover/289549591-288-k221435.jpg)