ദേവാസുരൻ s2 ep 23

8 0 0
                                    

118

കൊച്ചി

തന്റെ മൊബൈലിലെ നിർത്താതെയുള്ള ബെല്ലടി ശബ്ദം കേട്ടാണ് അതിരാവിലെ സാക്ഷി കണ്ണുകൾ തുറന്നത്….

ഉറക്കച്ചടപ്പോടെ അവൾ പതിയെ എഴുന്നേറ്റ് തന്റെ ഫോൺ ഒന്ന് നോക്കി…..

അതൊരു unknown നമ്പർ ആയിരുന്നു….

അതും വിദേശത്തു നിന്ന്…..

സാക്ഷി പതിയെ ഫോൺ എടുത്ത് ചെവിയിൽ വച്ചു….

"" ഹലോ…… ""

അവൾ പറഞ്ഞു…..

"" ഹലോ…..

Si സാക്ഷി അശോക്…."

മറുഭാഗത്ത് നിന്നും കേട്ട ശബ്ദം അവളെ ശരിക്കും ഞെട്ടിച്ചു….. ഉള്ളിൽ ഒരുതരം ഭയം നിറഞ്ഞ പോലെ…. വിറയാർന്ന സ്വരത്താൽ അവൾ പതിയെ ഉച്ചരിച്ചു….

"" അ…അശോക്……?? """

"" ഹ ഹ ഹ ഹ ഹ ഹ…..

അപ്പൊ നീ എന്നെ മറന്നിട്ടില്ല അല്ലേടി പുന്നാര മോളെ……""

ഫോണിലൂടെയുള്ള അവന്റെ അട്ടഹാസം കേട്ട് അവളൊന്നും മിണ്ടിയില്ല….

"" നിന്നോട് ഞാനൊരു കാര്യം ആവശ്യപ്പെട്ടിരുന്നു……

അത് കിട്ടിയില്ല എന്ന് ഓർമപ്പെടുത്താൻ ആണ് ഈ വിളി…..

കാഞ്ഞിരപ്പുഴ നിന്റെ പേരിലുള്ള ആ തറവാട് എനിക്ക് വേണം സാക്ഷി…..

ഇത് പല തവണ ഞാൻ നിന്നോട് പറഞ്ഞതുമാണ്……""

അയാളുടെ ശബ്ദം ഉയർന്നു…..

"" അശോക്…..

പ്ലീസ്‌…..

എനിക്ക് സ്വന്തമായ എല്ലാം നിനക്ക് തന്നുകഴിഞ്ഞു….. എന്റെ കയ്യിൽ ബാക്കിയുള്ളത് അതൊന്ന് മാത്രമാണ്…. ""

"" ആ ഒന്നും എനിക്ക് വേണം സാക്ഷി….

നല്ല കണ്ണായ സ്ഥലത്ത് ഒട്ടും ചേരാത്ത ഒരു പഴഞ്ചൻ വീട്…. അത് പൊളിച്ചു മാറ്റിയിട്ടു അവിടെ ഒരു ഹോട്ടൽ തുടങ്ങുക എന്നത് എന്റെ ഒരു സ്വപ്നമാണ്…..

നീ വെറുതെ എതിര് നിൽക്കല്ലേ സാക്ഷി…..

ഇനി ക്യാഷ് ആണ് വിഷയമെങ്കിൽ അതും തന്നേക്കാം….. ഇതുവരെ എല്ലാം ഫ്രീ ആയിരുന്നല്ലോ….. ഈ ഒന്നിൽ ഞാൻ നിനക്ക് തരുന്ന ഒരു ഓഫർ ആയി കൂട്ടിയാൽ മതി……""

ദേവാസുരൻ ഭാഗം 2Where stories live. Discover now