ദേവാസുരൻ s2 ep28

45 2 3
                                    

പെയ്തിറങ്ങിയ മഴക്കും കാറ്റിനും ശേഷം അഗ്നിയുടെ ചൂട് എങ്ങും നിറഞ്ഞു നിന്നു.....

വീശുന്ന കാറ്റിനു പോലും ചൂട് നിറഞ്ഞ ആ ലോകത്തേക്ക് ഒരു ബുള്ളറ്റിന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം മുഴങ്ങി കേട്ടു......

വഴിയിലെ മണൽ തരികൾ ഇരുഭാഗത്തേക്കും പാറി പോയിരുന്നു.....

വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്ന ആ ബുള്ളറ്റിൽ ഹെൽമെറ്റ്‌ പോലും ധരിക്കാതെ ഒരു യുവാവ് ഇരിക്കുന്നു.....

ഒരു ബ്ലാക്ക് കൂളിംഗ് ഗ്ലാസ് വച്ച അവൻ അസുര വേഗത്തിൽ മുന്നോട്ട് പാഞ്ഞു.....

അല്പം തിരക്ക് നിറഞ്ഞ ആ ഹൈവേ റോഡിലൂടെ മുന്നോട്ട് പോകുമ്പോൾ എതിരെ വന്നൊരു ബോർഡ് അവൻ കാണാതെ പോയില്ല....

" WELCOME TO PALAKKAD"

അത് വായിച്ചു കഴിയുമ്പോൾ അവൻ നിന്ന മണ്ണിന്റെ പേര് തന്നെ മാറിക്കഴിഞ്ഞിരുന്നു.....

പുതിയ നാട്.....
പുതിയ കഥ.....
ചില പുതിയ ബന്ധങ്ങളും....
പിന്നെ.....
ചില പുതിയ ശത്രുക്കളും.....

നാളുകളുടെ കാത്തിരിപ്പിനോടുവിൽ അവൻ വന്നെത്തി......
രുദ്രനെന്ന മഹാമാരി  കഥയിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു.... .....

☠️☠️☠️☠️☠️☠️☠️☠️☠️

പാർവതിയുടെ മണ്ണിൽ അവൻ കാല് കുത്തുമ്പോൾ ഏകദേശം വൈകുന്നേരം ആയിരുന്നു.....

പകുതി വികസനവും പകുതി നാട്ടിൻപുറവുമായ ഒരിടത്തരം നാട്.... രുദ്രന്റെ കണ്ണ് ചുറ്റിനും കണ്ണോടിച്ചു.....

ടാറു പാകിയ ചെറിയ റോഡിനു ഇരുപുറത്തുമായി നിറഞ്ഞു നിൽക്കുന്ന കടമുറികൾ.... പല ഭാഗത്തും ആളുകൾ കൂട്ടം കൂടി വർത്തമാനം പറയുന്ന കവല....

മുഖത്ത് വച്ചിരുന്ന കൂളിംഗ് ഗ്ലാസ് ഊരി രുദ്രൻ അവിടെ ഉണ്ടായിരുന്ന ഒരു ചായക്കടയിലേക്ക് കയറി....

നാല് സൈഡും ഷീറ്റ് മേഞ്ഞ ആ ചായക്കടക്കുള്ളിലെ ചില്ല് പെട്ടിയിൽ കൊറേ ഏറെ കടികൾ ഉണ്ടാക്കി വച്ചിരിക്കുന്നു....

ഒപ്പം ചായക്കടയുടെ ഒരു ഭാഗത്ത് നിന്ന് ചായ അടിക്കുന്ന ഒരു  വൃദ്ധനും ....
രുദ്രൻ പതിയെ അവിടെ കണ്ട ടേബിളിൽ ഇരുന്നു.....

ദേവാസുരൻ ഭാഗം 2Où les histoires vivent. Découvrez maintenant