അയാൾ ഒന്ന് പറഞ്ഞു നിർത്തിയ ശേഷം രുദ്രനെ നോക്കി…അവനെല്ലാം കേട്ടുകൊണ്ട് ഇരിക്കുക തന്നെയാണ്…..
"" എന്തെങ്കിലും ചോദിക്കുവാൻ ഉണ്ടോ രുദ്രാ……?? ""
"" ഇല്ല ആശാനേ…..
എല്ലാം മുത്തശ്ശൻറെ പക്കലിൽ നിന്നും ഞാൻ കേട്ട കഥകൾ ആണ്….. ""രുദ്രൻ പറഞ്ഞു…..
"" ഹ ഹ ഹ ഹ ഹ ഹ ഹ…….
ഇതൊന്നും നീ അറിയാത്ത കാര്യങ്ങൾ അല്ലെന്ന് എനിക്ക് നന്നായി അറിയാം….
കഥകൾ പലരിൽ നിന്നും നാം കേൾക്കും….
അത് ഒരുവനിൽ നിന്നും മറ്റൊരുവനിലേക്ക് ഒഴുകികൊണ്ടേ ഇരിക്കും…..
പക്ഷെ ആ കഥകളിലും നാം കാണേണ്ട ചില തിരിച്ചറിവുകളും സത്യങ്ങളും ഉണ്ട്…..
എങ്ങനെയാണ് ഒരു ജന്മം അപൂർവമാവുന്നത്….
അമാനുഷിക ഊർജങ്ങളുടെ പ്രത്യേകത എന്ത്…..
ഒന്നും നിനക്ക് അറിയുകയില്ല…..അതാണ് ഇന്ന് നീ ഇവിടെ വരുവാൻ പോലും കാരണം…
നിനക്കായി ഒരു ലക്ഷ്യം ഒളിഞ്ഞിരിക്കുന്നു എങ്കിൽ നീ വേദന സഹിച്ചവൻ ആയിരിക്കണം…..
കഠിനമായ വേദനയും കണ്ണീരും പൊഴിച്ചവന് മാത്രമേ ചിലത് നേടുവാൻ ആകു….
അതാണ് സത്യവും….. ""നീലകണ്ഠൻ പറഞ്ഞു……
"" ആശാനേ…..
അങ്ങ് പറയണത് എന്താണെന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ല……
ഈ കഥയും ഞാനുമായി എന്ത് ബന്ധം….??? ""രുദ്രൻ മനസിലാവാതെ ചോദിച്ചു…..
"" ഉത്തരം എന്നോടല്ല രുദ്രാ…..
സ്വന്തം ഉൾ മനസിനോട് കണ്ണുകൾ അടച്ചു ചോദിക്കു…..
സ്നേഹം കൊടുത്ത ഒരുവൾക്ക് വേണ്ടി മരണത്തെയും തോൽപ്പിച്ച് ഈ ഭൂമിയിൽ മറുപിറവി കൊണ്ടവനല്ലേ നീ…..
അവളുടെ ഓർമയിൽ മനുഷ്യനും മൃഗവും അല്ലാതെ നീ കാലങ്ങളോളം അലഞ്ഞുകൊണ്ടേ ഇരിക്കുന്നു….
അപൂർണ്ണനായ മനുഷ്യ ജന്മമായി…..
നിന്നിലെ നിയന്ത്രണമില്ലാത്ത അരക്കൻ പുറത്തേക്ക് വരുന്ന നിമിഷം സകലതും ചുട്ട്ചാമ്പലാക്കുവാൻ നിന്നെ പ്രേരിപ്പിക്കുന്നു….
ചില അംശങ്ങളുടെ സഹായം ഇല്ലെങ്കിൽ നീ ഇന്നേക്ക് ഈ ലോകം സ്വന്തം മുഷ്ടിയാൽ ഇല്ലാതെയാക്കിയേനെ…..
അതായത്…..
ശക്തിയെ നഷ്ടമായ ഒരു ശിവനു സമനാണ് നീ……നിനക്ക് വേണ്ടതെല്ലാം ആ ശക്തിയുടെ ചങ്ങലയാണ്……
നിയന്ത്രണം ഇല്ലാത്ത നിന്റെ മനസ്സിന്റെ ചങ്ങലയാകുവാൻ വിധിക്കപ്പെട്ട ആ ശക്തി ആരാണ്….. കണ്ണുകൾ അടച്ച് ചിന്തിച്ചു നോക്ക് രുദ്രാ……
ദേവാസുരന്റെ യഥാർത്ഥ ചൂടിനെയും സഹിക്കാൻ മാത്രം ശക്തയായ ഒരുവൾ ഈ ലോകത്ത് ഉണ്ടോ……""