1.
സമയമെന്ന ഘടികാരം ആർക്കും വേണ്ടിയും കാത്തിരിക്കാതെ മുന്നോട്ട് ചലിച്ചു....
ഉദയ സൂര്യൻ തന്റെ കുങ്കുമ നിറത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു....പെട്ടെന്ന്....
ആകാശം ഇരുണ്ടതായി മാറി.... സൂര്യദേവൻ കാർമേഖങ്ങൾക്ക് പുറകിൽ ഭയത്തോടെ മറഞ്ഞിരുന്നു.....
പറവകൾ മാനത്തിന് ചുറ്റും ഭ്രാന്ത് പിടിച്ച പോലെ വട്ടമിട്ടു പറന്നു.....
ആ പ്രദേശമാകെ പിടിച്ചു കുലുക്കും വിധം ഒരു ഭീമനായ കഴുകൻ ചിറകടിച്ചു പറന്നു....അതിന്റെ കണ്ണുകൾ പൂർണ്ണമായും രക്ത നിറത്തിൽ തിളങ്ങിയിരുന്നു.... അസുര ഗുണമുള്ള ആ കഴുകന്റെ കാലുകളിൽ ഒരു വലിയ നാഗം ചുറ്റി കിടക്കുന്നു.....
കാറ്റിന്റെ ദിശ പോലും അവനു അനുകൂലം ആയിരുന്നു.... മിന്നൽ വേഗത്തിൽ ആ കഴുകൻ തന്റെ ലക്ഷ്യ സ്ഥാനത്തെ നോക്കി മുന്നേറി.....
ആ ചിറകുകൾ പതിയെ ഭൂമിക്ക് നേരെ താഴ്ന്ന് പറന്നു.... കീഴെ കാണുന്നത് വലിയ നെൽവയലുകൾക്ക് നടുക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വീട് ....
ആ രാക്ഷസ്സ കഴുകൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി.... ഒരുതരം അട്ടഹാസം പോലെ...
അവൻ തന്റെ കാലിൽ ചുറ്റപ്പെട്ടിരുന്ന നാഗത്തെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു.....
ആകാശത്തിലൂടെ ഭൂമിയിലേക്ക് വീണ ആ നാഗം ഒരു മനുഷ്യ രൂപം സ്വീകരിച്ചിരുന്നു...
പാമ്പിന്റെ തൊലിയും കണ്ണുകളുമായ ഒരുതരം വികൃത പിറവി....
നാഗാസുരൻ…അസുരത നിറഞ്ഞ ആ ചോര കണ്ണുകൾ അവനു മുന്നിൽ കാണുന്ന ആ ഭവനത്തിൽ പതിച്ചു.....
പാർവതിയുടെ മാതൃ ഭാവനമായ ആ വീട് കാണുമ്പോൾ അവനിൽ പകയും വൈരാഗ്യ ബുദ്ധിയും ആവോളം വന്നു നിറഞ്ഞു.....
പാർവതി എന്ന ശക്തിയിൻ അന്ത്യം കുറിക്കുവാൻ അവൻ എല്ലാ അർത്ഥത്തിലും തയ്യാറായി കഴിഞ്ഞു....
അവൻ അവിടേക്ക് നോക്കി പതിയെ ചിരിച്ചു...
ചെകുത്താന്റെ മുഖമുള്ള ഒരു അസുരന്റെ ചിരി....അവനുള്ളിൽ മറഞ്ഞിരുന്ന വിഷം കലർന്ന നീളൻ നാവ് പുറത്തേക്ക് വന്നു.... അത് നീല നിറത്തിൽ ഉഗ്രതയോടെ പ്രകാശിച്ചിരുന്നു....