'"" പിന്നെ ചേച്ചി……
2 ദിവസം കഴിഞ്ഞാ പാലക്കാട് പോണ്ടേ….'""ഇന്ദു ചോദിച്ചു…..
'"" എവടെ….. അമ്മായിടെ വീട്ടിലോ…..??
'"" ആന്നെ…..
എല്ലാം റെഡി ആണ്…..'""'""" ഇതൊന്നും ഞാൻ അറിഞ്ഞില്ലാലോ…..'"
പാറു ചോദിച്ചു……
'" അതൊക്കെ ശരിയാക്കാൻ അല്ലയോ ഞാനിവിടെ….
എന്തായാലും 2 ദിവസം കൊണ്ട് പോവാം…
അച്ചുവേച്ചിയും ഉണ്ട്…..'""ഇന്ദു സന്തോഷത്തോടെ പറഞ്ഞു…. പാറുവിന്റെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു
പക്ഷെ അതും ഒന്ന് വാടിപ്പോയി……
'""" എന്ത് പറ്റി ചേച്ചി……??'""
ഇന്ദു ചോദിച്ചു.
.'"" അ…. അത്….
ഇത്ര പെട്ടെന്ന് പോവണ്ടായിരുന്നു…..'""'"" അതെന്താ…..??'"
അച്ചു ചോദിച്ചു…..
'"" ഞാനും കെട്ടിയില്ലേ അച്ചു…..
ഇനി ഒറ്റക്ക് അവടെ കേറി ചെന്നാൽ ഈ വീടിനു കുറച്ചിൽ അല്ലെ….'""പാറു വിഷമത്തോടെ ചോദിച്ചു…..
'"" ഓഹ്…. അതാണോ…..
അതോർത്തു എന്റെ മോള് തല പുകക്കണ്ടാ…രുദ്രനെ വരുത്താൻ ഉള്ള പണിയൊക്കെ മുത്തശ്ശൻ ചെയ്തോളും….'""അച്ചു പറഞ്ഞു….
'"" എടി….. എന്നാലും….
നിർബന്ധിപ്പിച്ചു കൂടെ നിർത്തല്ലേ ചെയ്യുന്നേ……..
അതിൽ എന്താ ഒരു സുഖം…. പരസ്പര സമ്മതം ഇല്ലാതെ….'""
'"" മതി മതി…..
പൊന്ന് മോളെ ഇത് വല്ലാത്ത ബോർ ആണ്…. അവന്റെ സമ്മധോം നോക്കിയിരുന്നാലേ…..
നിന്റെ മൂക്കിൽ പല്ല് മുളക്കും…. പക്ഷെ അവനെ കിട്ടില്ല….. തല്ക്കാലം എന്റെ പാറു മോള് ഇവടെ വന്ന് ഇതൊന്ന് നോക്കിക്കേ….
ഈ കറി എങ്ങാനും നാശമായാ എന്റെ അമ്മായിയമ്മ എന്നെ വെട്ടും…..'""