К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.
ദേവാസുരൻ
ഒരു വല്ലാത്ത അലർച്ചയോടെ അവനാ തൃശൂലം മുകളിലേക്ക് ഉയർത്തി…. തൊട്ടടുത്ത നിമിഷം അത് ആ മൃഗത്തിന്റെ ഹൃദയം നോക്കി വേഗത്തിൽ താഴ്ത്തി…..
പെട്ടെന്ന്…..
നെഞ്ചിൽ കയറി ഇറങ്ങുവാൻ വന്ന ആ തൃശൂലം അവന്റെ നെഞ്ചിനു മുന്നിൽ വന്ന് നിശ്ചലമായി…..
ബോധം പോയ ആ ചെന്നായ തന്റെ മിഴികൾ തുറന്നിരിക്കുന്നു…. അവന്റെ കൈകൾ ആ ആയുധത്തെ തന്റെ കയ്യിൽ ഒതുക്കിയിരിക്കുന്നു….
രുദ്രൻ വേഗത്തിൽ അതിനെ കൂടുതൽ ബലത്തോടെ അമർത്തി എങ്കിലും അവന്റെ ബലം മുൻപുള്ളതിനേക്കാൾ അധികമായിരുന്നു….
പെട്ടെന്ന്…..
കൂർത്ത നഖങ്ങൾ നിറഞ്ഞ പടുകൂറ്റൻ കാലുകളെ മണ്ണിലേക്ക് ചവിട്ടി മെതിച്ചുകൊണ്ട് ആ ചെന്നായ മനുഷ്യൻ ഉയർത്തെഴുന്നേറ്റു…ഒപ്പം തനിക്ക് നേരെ നിന്നിരുന്ന രുദ്രനെ അവൻ കഴുത്തിൽ പിടിച്ച് മുകളിലേക്ക് ഉയർത്തി….
അവന്റെ ശക്തികൾ താൻ നിനച്ചതിനേക്കാൾ എത്രയോ അധികമാണെന്ന് അവനു മനസ്സിലായി…
ഒരിത്തിരി ശ്വാസം ശ്വസിക്കാൻ ആവാതെ അവൻ ആ മൃഗത്തിന്റെ കയ്യിൽ കിടന്ന് പിടഞ്ഞുപോയി…..
കണ്ണുകളിൽ പാതി ഇരുട്ട് കയറിയിരുന്നു….
ഉയർന്നു പൊങ്ങിയ രുദ്രന്റെ കയ്യിലെ ആയുധം നിലത്തേക്ക് വീണു…
അവന്റെ കഴുത്തിൽ അമരപ്പെട്ട കയ്യിലെ ബലം അധികമാവുന്നതിന്റെ ഒപ്പം അവനിലെ പ്രാണൻ നിലക്കും പോലെ തോന്നി….