ദേവാസുരൻ s2 ep 20

46 3 0
                                    

💀

വഴിയിൽ അയാളെ ഇറക്കിയ ശേഷം രുദ്രന്റെ ബൈക്ക് കൊറേ ഏറെ മുന്നോട്ട് വന്നു....

മനസ്സ് ശാന്തം തന്നെയാണ്....

എങ്കിലും എന്തോ ഒന്ന് നഷ്ടപ്പെടുത്തിയത് പോൽ അവന്റെ ഉള്ളം മന്ത്രിച്ചു തുടങ്ങി....

എല്ലാം വെറും തോന്നൽ മാത്രമായി തള്ളിക്കളയുവാനെ അവന് സാധിച്ചിരുന്നുള്ളു....

പെട്ടെന്ന്.....

കാതും കർണ്ണ പതവും പൊട്ടുമാറ് ഒച്ചത്തിൽ..... അവന്റെ കാതുകളിൽ ചില ശബ്ദങ്ങൾ വന്നു തുടങ്ങി.....

നില തെറ്റിയ ആ ദേവാസുരന്റെ നിയന്ത്രണം പാടെ തകർന്നു.....

അവനാ ബൈക്കിൽ നിന്നും തെറിച്ച് താഴെ വീണു.... ആ വീഴ്ച അവനിൽ വേദനയോ മുറിവോ ഒന്നും തന്നെ സൃഷ്ടിച്ചില്ല.....

അവനാ സമയം കാതിൽ മുഴങ്ങി കേട്ട ശബ്ദത്തിന്റെ നിയന്ത്രണത്തിൽ മാത്രം ആയിരുന്നു.... അതവനെ വല്ലാതെ വേദനിപ്പിച്ചു....

'"" ആാാാ.................'"

ദിഖന്ധങ്ങൾ പൊട്ടുമാറ് ഒച്ചയിൽ അവനലറി..... ആ കാടാകെ അവന്റെ ശബ്ദത്താൽ വിറച്ചുപോയി.....

ചില്ലകളിൽ പതിഞ്ഞിരുന്നിരുന്ന പക്ഷികളും വവ്വാൽ കൂട്ടങ്ങളും ശബ്ദമുയർത്തി ഉയർന്നു പറന്നു.....

ആകാശം കാർമേഘത്താൽ ഇരുണ്ട് മൂടി....

ശക്തിയായ ഇടിമിന്നലുകൾ ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്നു.....

രുദ്രന്റെ കണ്ണുകൾ കൂടുതൽ ശക്തിയാൽ ഇറുകെ അടഞ്ഞു ......

കാതിൽ കേൾക്കുന്ന ശബ്ദം അവന് കാഴ്ചയും നൽകി....

ചില ചെന്നായ മനുഷ്യ പടയുടെ പടയോട്ടം....

ആയുധങ്ങൾ പരസപരം കൂട്ടിമുട്ടുന്ന ശബ്ദം....

മാരകമായ സ്പോടനത്തിന്റെ ശബ്ദം....

ഒരു പെണ്ണിന്റെ വേദന നിറഞ്ഞ അലർച്ച.....

എല്ലാം നഷ്ടമായവനെ പോലെ മണ്ണിൽ ഇരുന്ന് അലറി കരയുന്ന താൻ എന്ന ദേവാസുരന്റെ രൂപവും ശബ്ദവും........

ചൊര തുപ്പി മരിച്ചു കിടക്കുന്ന തന്റെ കുടുംബത്തിന്റെ മായാ കാഴ്ച.....

ദേവാസുരൻ ഭാഗം 2Where stories live. Discover now