Bismi's pov
അടുത്ത ദിവസം ഓഫീസ് ൽ ഹന്ന യെയും ഫയാസ് നെയും കണ്ടില്ല. എവിടെ ആണോ എന്തോ. ഇതുവരെ ഒന്ന് വിളിച്ചത് പോലും ഇല്ല. ലാസ്റ്റ് ഞാൻ വിളിച്ചു നോക്കി. രണ്ട് പേരെയും കിട്ടുന്നില്ല.
പേടിക്കാൻ ഒന്നും ഇല്ല എന്നാലും ഒരു സമാധാനം ഇല്ലായിമ. ശെരി ഫയാസ് താമസിക്കുന്ന സ്റ്റലതു പോകാം എന്ന് പ്ലാൻ ആക്കി അങ്ങോട്ട് തിരിച്ചു ഞാനും ലി യും.
ഫയാസ് ൻ്റെ അപാർട്മെൻ്റ്ൽ എത്തിയിട്ട് കോളിംഗ് ബെൽ അടിച്ചു.രണ്ട് മൂന്ന് തവണ അടിച്ചിട്ടും അരും തുറന്നില്ല. സത്യം പറയാലോ നല്ല tension ആയി.ഇവർ എവിടെ എന്ന് ഒന്ന് പറഞ്ഞിരുന്നെൽ സമാധാനം ആയേനെ.
"Excuse me " പുറകിൽ നിന്ന് ഒരു സൗണ്ട് കേട്ട് ഞങൾ തിരിഞ്ഞ് നോക്കി .
"ഇവിടെ ഉള്ളവരെ അന്നേഷിച്ച് വന്നതാണോ?" ഞങ്ങളെ വിളിച്ച ആൾ ചോദിച്ചു. ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.
"അതെ " ലി പറഞ്ഞു.
"അവർ ഇത് vacate ചെയ്തല്ലോ ..."
"What!!!???" ഞങ്ങൾ പരസ്പരം നോക്കി.
"എപ്പോൾ ? " ഞാൻ ചോദിച്ചു.
"ഇന്നലെ " huh....അതെപ്പോൾ ...ഇവർ എന്താ നമ്മളോട് ഇതിനെപ്പറ്റി പറയാത്തത്. ശെരിക്കും ഇവിടെ ഇപ്പോൾ എന്താ നടക്കുന്നത് .ഞാൻ ലി യെ നോക്കി . ലിയും ഞാൻ ചിന്തിക്കുന്നത് തന്നെയാ ചിന്തിക്കുന്നത് എന്ന് മനസിലായി .
"എവിടേക്കാണ് അവർ പോയത് എന്ന് അറിയോ ..?" ലി ചോദിച്ചു.
അയാൾ ഇല്ല എന്ന് തലയാട്ടി.
------
"എന്നാലും ആരോടും ഒന്നും പറയാതെ അവർ എങ്ങോട്ട് പോയി " വൈകിട്ട് വീട് എത്തി ജുമാ യോട് കാര്യങ്ങൽ പറഞ്ഞപ്പോൾ ഉള്ള അവളുടെ മറുപടി ആണ്.
"എടാ ... എനിക്ക് എന്തൊക്കെയോ പോലെ തോനുന്നു " അവരെ കാണാൻ ഇല്ല എന്ന് ആയപ്പോൾ തൊട്ട് ഉള്ളിൽ എന്തോ ഒരു ...ഒരു വല്ലാത്ത തോന്നൽ.
"ഏയ് നീ പേടിക്കേണ്ട ...ചിലപ്പോൾ കറങ്ങാൻ വല്ലോം പോയി കാണും ..."ജുമാ സമാധാനിപ്പിക്കാൻ നോക്കുകയാണ്.

YOU ARE READING
മുഹബ്ബത്ത്
General Fictionരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...