19

210 27 117
                                    

Bismi's POV

കോളേജിൽ പോണം ഇന്ന് ഉണ്ടായിരുന്നു but മടി, പിന്നെ പോയില്ല. ഇന്നലത്തെ മൂഡ് ഓഫ്‌ ഇത് വരെ മാറിയില്ല.

രാവിലെ ലേറ്റ് ആയി ആണ് എണീറ്റത്, 10 ആയി, ഞാൻ അങ്ങനെ 10 വരെ കിടക്കുന്നത് അല്ല. ഇന്നലെ മൂഡ് ഓഫ്‌ ആയോണ്ട് ആണ്.

ഞാൻ സാദാരണ 9 മണി ആവുമ്പോളേക്കും ഉണരും, അവധി ദിവസം ആണെങ്കിൽ. അതങ്ങനെയാ 😪.
ജുമാ പറയാറുണ്ട് അവൾ ലേറ്റ് ആയിട്ടാണ് എണിക്കുന്നെ. അത് കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നും, പാവം ഞാൻ

കാപ്പി ഒക്കെ കുടിച് വന്നു ഫോൺ എടുത്തു. Insta ഓപ്പൺ ആക്കി, ഓഫ്‌ലൈൻ ആണ്. ഇതെന്ത് കഷ്ടമാ. എന്തൊക്കെ ആയാലും, insta ഓപ്പൺ ആക്കുമ്പോൾ ആദ്യം നോക്കുന്നത് ലി യെ ആണ്.

ഇന്നലെ വൈകിയാണ് കിടന്നത്, 7 hours ago എന്നാണ് കിടക്കുന്നെ അങ്ങനെ നോക്കുമ്പോൾ, ഇപ്പോൾ സമയം 11, 11 ൽ നിന്ന് 7 കുറച്ചാൽ 4 OMG, ലി നൈറ്റ്‌ ഉറങ്ങിയില്ലേ.

ഇനി വാട്സ്ആപ്പ് ൽ നോക്കാം, ഞാൻ വാട്സ്ആപ്പ് തുറന്നു ലി ടെ അക്കൗണ്ട് എടുത്ത് നോക്കി, ഇവിടെ ലാസ്റ്റ് seen ഹൈഡ് ആക്കി വെച്ചേക്കുവാ. അതെന്താ അങ്ങനെ. ഇങ്ങേരുടെ ലാസ്റ്റ് seen കണ്ടിട്ട് ആരെങ്കിലും ഇങ്ങേരെ വല്ലോം ചെയ്യോ.

"നീ ഇന്ന് പോയില്ലേ "കാക ഹാളിലേക്ക് വന്നപ്പോൾ എന്നോട് ചോദിച്ചു.

പുറത്ത് എവിടേയോ പോയതാ,കയ്യിൽ ഒരു പൊതിയും ഉണ്ട്.

ഞാൻ കാകയെ നോക്കി പല്ലിളിച്ചു. ഞാനും കാക്കച്ചിയും തമ്മിൽ ഭയങ്കര വെത്യാസം ആണ്.

കാക്കച്ചിക്ക് ഭയങ്കര കൃത്യനിഷ്ഠതയ, കറക്റ്റ് ടൈം, ആക്ച്വലി അതിന് മുന്നേ കാക്കച്ചി പോകും. ഞാനോ ലേറ്റ്, എന്നും ലേറ്റ്. ഇത്ര കേട്ടാലും ഒരു ഇതും ഇല്ല.

പിന്നെ ഒരു കാര്യത്തിലും നമ്മൾ രാപകൽ വെത്യാസം ഉണ്ട്, കാക്കച്ചി ലീവ് എടുകാരെ ഇല്ല, അത് സ്കൂൾ ആയാലും കോളേജിൽ ആയാലും, ഞാനോ തോന്നുമ്പോൾ ലീവ് ആണ്. കോളേജിൽ അറ്റന്റൻസ് ഒരു വിഷയം ആണ്. അത് കൊണ്ടും പിന്നെ എന്റെ ആ മൂന്നു തലതെറിച്ച പുള്ളേരുള്ളപ്പോൾ പിന്നെ എന്തിനാ വീട്ടിൽ ഇരിക്കുന്നെ 😇.

മുഹബ്ബത്ത് Donde viven las historias. Descúbrelo ahora