1

954 55 17
                                        

അന്ന് വീട്ടുകാരോട് ഒപ്പം എന്റെ കാകച്ചിക്ക്  പെണ്ണ് കാണാൻ പോയതാ. കൊള്ളാം നല്ല ഇതാത്ത എനിക്ക് ഒത്തിരി ഇഷ്ടായി.  ഇനി കാകച്ചിക്ക് കൂടി ഇഷ്ടയാൽ മതി.  ഞാൻ ഇതാത്തയുമായി  സംസാരിക്കുവായിരുന്നു. എന്നേക്കാൾ ഒരു രണ്ടു വയസ് മൂത്തത് ആണ്.

"എടി അവർ വന്നോ "

ആരോ പുറത്ത് നിന്ന് ഇത്താത്തരുടെ ചോദിച്ചു.  ഞാൻ കുറച്ചു അകത്തോട്ടു നിൽക്കുവായിരുന്നു. അതിനാൽ അത് ആരാണെന്ന് ഞാൻ കണ്ടില്ല.

ഞാൻ പയ്യെ തല നീട്ടി പുറത്തേക്ക് നോക്കി. പടച്ചോനെ ഇങ്ങേരോ. ഞാൻ ചെറുതായി ഒന്ന് ഞെട്ടി. ഇങ്ങേരെ ഞാൻ ഒരിക്കലും പ്രതിഷിച്ചില്ല. 

അയാൾ എന്നെ കണ്ടു.  ഞാൻ ഒന്ന് പുഞ്ചിരിച്ചു.  ഒരു ഞെട്ടൽ പോലെയായിരുന്നു അയാൾ എന്നെ നോക്കിയത്.

"ഇത് എന്റെ കാക്കച്ചി ആണ് " ഇത്താത്ത എന്നെ നോക്കി  പറഞ്ഞു. ഞാൻ തലയാട്ടി.

"അവരൊക്കെ അവിടയാ കാക്കച്ചി അങ്ങോട്ട് ചെല്ല്. ഉപ്പ നേരത്തെ കാക്കച്ചിയെ അന്നെഷിക്കുവായിരുന്നു " ഇത്താത്ത അയാളോട് പറഞ്ഞു.  അയാൾ വീടിന്റെ മുൻ വശത്തേക്ക് പോയി.

രണ്ട് വർഷങ്ങൾക്ക് മുന്നയാ ഞാൻ അയാളെ അവസാനമായി കണ്ടേ. ഇന്ന് കാണുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

കാകാക്ക് ഇഷ്ട്ടായി എല്ലാം ഉറപ്പിച്ചു ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. കാറിൽ കേറിയപ്പോൾ ഞാൻ അയാളെ നോക്കി. ചിരിച്ചോ എന്തോ, അറിയില്ല പക്ഷെ അയാൾ എന്നെ നോക്കി ചിരിച്ചു.

-----
രണ്ടാമത്തെ പരീക്ഷണം ആണ്.  ഇഷ്ടമാവുമെന്ന് കരുതുന്നു. ഇഷ്ട്ടായാൽ വോട്ട് തരാൻ മറക്കല്ല്.

2-1-2020

മുഹബ്ബത്ത് حيث تعيش القصص. اكتشف الآن