Alfi's pov
ശേ ശേ ഒരു കാര്യം മറന്നു. ലി ആരാ എന്ന് അവളോട് ചോദിക്കണമായിരുന്നു. കള്ളം ആണ് പറയുന്നത് എങ്കിലും അത് കേൾക്കാൻ നല്ല രസമായിരിക്കും 😂. അത് അങ്ങനെ അല്ലെ, മുൻപിൽ നിൽക്കുന്ന ആൾ കള്ളം ആണ് പറയുന്നത് എന്ന് അറിഞ്ഞിരിക്കർ, മുഖത്തു അത്ഭുതം വരുത്തി അവർ പറയുന്നത് ഒക്കെ കേൾക്കുന്നത്😅.
അല്ലേൽ വേണ്ട ചാറ്റിൽ ചോദിക്കുന്നതിനെകാൾ നേരിട്ട് ചോദിക്കുന്നതാ നല്ലത്... അപ്പോൾ ആ എക്സ്പ്രഷൻ ഉം നോക്കാം.
ഞാൻ ഓരോന്ന് ആലോജിച്ചു ചിരിച്ചോണ്ട് ഇരുന്നു.
"ന്താടാ വട്ടായോ... വെറുതെ ഇരുന്നു ചിരിക്കുന്നു " റിയാദ്, എന്റെ റൂമേറ്റ് ചോദിച്ചു.
അവന്റെ ആ ചോദ്യം കേട്ടതും ഞാൻ പെട്ടെന്നു സാദാ ഫേസ് ആക്കി.
"ഏയ്യ്... ഞാൻ...ചുമ്മാ..." ഞാൻ ഒരു കാരണം അന്നെഷിച്ചു..
"ഞാൻ... ചുമ്മായോ... എന്താടാ.... ഏതാ കൊച്ചു " അവന് പറഞ്ഞു.
അവന് പറഞ്ഞത് കേട്ട് ആദ്യമൊന്ന് ഞെട്ടി, എന്നിട്ട് പെട്ടെന്നു " ഷെയ്യ്... വെറുതെ ഇരുന്ന് ചിരിച്ചാൽ എല്ലാം അതാണോ 🙄. ചിലപ്പോൾ ഞാൻ വല്ല കോമഡിയും ആലോചിച്ചത് ആണെങ്കിലോ " അവനോട് ഞാൻ ചോദിച്ചു.
"പക്ഷെ നീ കോമഡി ഒന്നുമല്ലോ ആലോചിച്ചേ, അവളെ പറ്റിയല്ലേ..." കുറച്ചു നേരം ആലോചിക്കുന്നത് പോലെ നിന്നിട്ട് അവൻ എന്റെ അടുക്കൽ ഇരുന്നിട്ട് എന്റെ തോളിൽ കയ്യ് ഇട്ടിട്ട് പറഞ്ഞു.
"എടാ... അല്ലടാ..." ഞാൻ പറഞ്ഞു.
"പിന്നെ നിന്നെ എനിക്ക് അറിഞ്ഞൂടാത്ത പോലെ... മോനെ ഒന്നുമില്ലേലും നിന്റെ ബെഞ്ചിൽ ഏകദേശം ഒരു ആറ് മാസമെങ്കിലും ഞാൻ ഇരുന്നിട്ടുണ്ട്..." അവന് പറഞ്ഞു.
"എന്നും പറഞ്ഞു ഇവിടെ വർഷങ്ങളായി കൂടാ നില്കുന്നവരെ മനസിലാക്കാൻ പറ്റുന്നില്ല പിന്നെയാ ആറ് മാസം..." ഞാൻ ഒരു പുച്ഛം ഇട്ട് അവനെ നോക്കി.
" എങ്കിൽ നീ പറയണ്ടടാ... ഉഫ്.... നിനക്ക് ഇപ്പോൾ എന്നോട് പറയാൻ ഇത്ര ബുദ്ധിമുട്ടാണെൽ ഒന്നും പറയണ്ട... എന്തിന് പറയണം.... ഞാൻ ആരാ... " അവന് അതും പറഞ്ഞു എണീറ്റ് നടന്നു.

YOU ARE READING
മുഹബ്ബത്ത്
General Fictionരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...