ചാറ്റിംഗ് - bold&italic
ചാറ്റിന് ഇടയിലെ ആലോചന - italic & center alignmentBismi's pov
ലി യോട് നെജിയെ പറ്റി ചോദിക്കാൻ ജുമാ എന്നെ തള്ളി വിട്ടു.
പടച്ചോനെ, എന്തോന്ന് എന്ന് പറഞ്ഞു ചോദിക്കും, ഒരു ഐഡിയ ഉം കിട്ടുന്നില്ലല്ലോ .
ഞാൻ പയ്യെ ലി യുടെ അടുത്തേക്ക് നടന്നു . പെട്ടെന്ന് എന്തോ എന്റെ പ്രാർത്ഥന പടച്ചോൻ കേട്ട പോലെ, ലി ടാ ഉപ്പ വന്നു ലിയേ വിളിച്ചോണ്ട് പോയി.
ഞാൻ ഫുൾ watt ചിരിയോടെ ജുമയെ നോക്കി.
അവൾ എന്നെ ന്യൂട്രൽ face നോക്കി.
ഞാൻ അവളുടെ അടുത്തേക്ക് വന്നു. "പോട്ടെടാ സാരോല്ല, നമുക്ക് ഇനിം അവസരം വരില്ലേ. അപ്പോൾ ചോദിക്കാം"ഞാൻ അവളെ ആശ്വസിപ്പിച്ച പറഞ്ഞു.
"അവസരം വന്നിട്ട് കാര്യമില്ലലോ നീ വല്ലോം മിണ്ടണ്ടേ, ഇപ്പോൾ നോക്കിയാലും ഒരു ചിരി മാത്രം " അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു.
എന്തോ അവൾ അത് പറഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി, എന്തൊക്കെ വന്നാലും ലി യോട് നജി യെ പറ്റി ചോദിക്കണം ഞാൻ ഉറപ്പിച്ചു.
Alif's pov
കബീർ ന്റെ യാചന എന്ന് വേണേൽ പറയാം, ഞാൻ ബിസ്മി ടാ ഫ്രണ്ട് നെ പറ്റി ചോദിച്ചു അവനോട് പറയാതെ എന്നെ വിടില്ല എന്ന അവസ്ഥയിൽ ആണ്. ശെരി എങ്കിൽ ചോദിക്കാം but ഇങ്ങനെ പെട്ടെന്ന്ന് കേറി, നിന്റെ ഫ്രണ്ട് എന്തിനാ പഠിക്കുന്നെ എന്നൊക്കെ ചോദിക്കുക.
ഞാൻ തിരിഞ്ഞ് അവളെ നോക്കി, അവളുടെ ഫ്രണ്ട്‌സ് എന്തൊക്കെയോ പറയുന്നു അവളോട്, അവൾ തിരിഞ്ഞ് എന്നെ നോക്കുന്ന രീതി ആയപ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞു.
കബീർ ആണേൽ അപ്പുറത് മാറി നിൽപ്പുണ്ട്.ബിസ്മി എന്റെ അടുക്കലേക്ക് വരുവാ എന്ന് അവന് സിഗ്നൽ തന്നു. പടച്ചോനെ.... !!!!
"അലി....., എടാ അങ്ങോട്ട് പോയെ ഷിഹാബികക്ക് നിന്നെ കൊണ്ട് ആവശ്യം ഉണ്ട് " പെട്ടെന്ന് എവിടെന്നോ ഉപ്പ എന്റെ മുന്നിൽ എത്തി.
ശിഹാബ് ഉപ്പാടെ കാക ആണ്. അവർ മൊത്തോം അഞ്ചു പേരാണ് രണ്ട് ആണും മൂന്നു പെണ്ണും. ഉപ്പ മൂന്നാമത്തെ ആണ്.

ESTÁS LEYENDO
മുഹബ്ബത്ത്
Ficción Generalരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...