ജുമായെ മീറ്റണം, എന്തിൽ ആന വണ്ടിയിൽ പോയാലോ അതോ സ്കൂട്ടി എടുക്കാനോ. ഞാൻ കുറെ നേരം ആലോജിച്. അവസാനം സ്കൂട്ടിയിൽ പോകാം എന്ന് തീരുമാനിച്ചു. അല്ലേൽ വേണ്ട ആനവണ്ടി ഉള്ളപ്പോൾ പിന്നെ എന്തിനാ scooty. പിന്നെ എനിക്ക് ആനവണ്ടിയിൽ അവളെ കാണാൻ പോകണം എന്ന് ആഗ്രഹം. അത് ഈ പോക്കിൽ സാദിക്കും.
ഞാൻ എന്റെ ബാഗും എടുത്തു വീട്ടിൽ നിന്നിറങ്ങി. Bus ൽ നല്ല തിരക്കാണ്. എന്നാലും കുറെ ദൂരം ചെന്നപ്പോൾ എനിക്ക് സീറ്റ് കിട്ടി. അതും വിൻഡോ സീറ്റ്. ഉഫ് !! ഇനി ഒന്നും പറയേണ്ടി ഇല്ലല്ലോ, window seat with music.
ആദ്യം പോയത് ജുമാ യുടെ വീട്ടിൽ ആണ്. അവിടെ നിന്ന് അവൾ പഠിക്കുന്ന ഹോസ്പിറ്റലിൽ ൽ പോയി. എന്ത് പറയാനാ, ഞാൻ ജുമാ യെ കാണാൻ പോകുന്നു എന്ന് ഉമ്മാരോട് പറഞ്ഞിരുന്നു. ഉമ്മ അവിടെ കൊടുക്കാൻ ആയി സാധനങ്ങൾ തന്നുവിട്ടു. ഇത് പതിവാണ്. പ്രേതേകിച് മലയാളികൾക്ക്. താത്തയും അനിയത്തിയും.
അതിനാൽ സാധനങ്ങളും ആയി ഹോസ്പിറ്റലിൽ ചെന്ന് കേറാൻ കഴിയില്ല. ഞാൻ അത്കൊണ്ട് മാത്രം ആണ് നേരെ വീട്ടിലേക്ക് വിട്ടേ.
ഹോസ്പിറ്റലിൽ ചെന്ന് ഇറങ്ങി, എന്തോ അറിയില്ല, നെഞ്ചിൽ വല്ലാതെ ഇടിക്കുന്നു. കണ്ട love സ്റ്റോറീസ് മൊത്തോം വായിച്ചിട്ട് ഇപ്പോൾ ഹാർട്ട് ബീറ്റ് കൂടിയാൽ അപ്പോൾ ഓർമ വരുന്നത് mr.ലി ആണ്.
ഞാൻ ഒന്ന് ചുറ്റും നോക്കി, ഇല്ല ഇവിടെ എങ്ങും ഇല്ല. ഹാവൂ!! സമാധാനം, പെട്ടെന്ന് വല്ലോം മുന്നിൽ വന്നാൽ. ഞാൻ പെട്ടത് തന്നെ. എന്ത് സംസാരിക്കും. ഞാൻ മൊത്തോം കുളമാക്കും.
Excuse me, നീ എവിടെക്കാ ഈ കാടുകയറി ചിന്തിക്കുന്നേ. ജുമാ യെ കാണണം അതാണ് ആദ്യം.
ഇവിടെ ചോദിക്കും, ആരേം അറിയില്ലല്ലോ ഇവിടെ. ജുമായുടെ ഒരു ഫ്രണ്ട് ഉണ്ടല്ലോ.... അത് ആരായിരുന്നു. പുല്ല് !! ഒന്നും ഓർമയില്ല. പേരുകൾ മനസിൽ നിക്കില്ല.
ഞാൻ നേരെ റിസപ്ഷൻ ലേക്ക് വിട്ടു. ചോദിച്ചാൽ പറഞ്ഞു തന്നാൽ മതി ആയിരുന്നു.
അവിടെ ഏകദേശം എന്റെ പ്രായം വരുന്ന രണ്ട് കുട്ടികൾ, ഞാൻ അവരുടെ നേർക്ക് വിട്ടു.
YOU ARE READING
മുഹബ്ബത്ത്
General Fictionരണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ട...