41

134 18 77
                                    

Alif's pov

ഇത്രേം നാളും ഒളിച് കളിയും നേരെ സംസാരിക്കാൻ പറ്റാത്തതും കണ്ടിട്ടാണോ എന്ത് വന്നാലും വിഷയം ഇല്ല അവളോട് കോൺഫസ് ചെയ്യാം എന്ന് കരുതി അവളോട് ഇഷ്ടമാണ് എന്നത് പറഞ്ഞത് എന്നിട്ടോ..

ഉള്ളതും പോയ അവസ്ഥ... 😑
മുൻപാരുന്നേൽ ഇത്രേം വിഷയം ഇല്ലാരുന്നു....... മറ്റേ ഫയാസ് ഇടക്ക് കേറി വന്നില്ലാരുന്നേൽ ഫിലിം പോലെ പോകേണ്ട ഓഫീസ് റൊമാൻസ് അല്ലാരുന്നു.... ഹാ.... ഇനി പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ നടക്കുന്നതിന് ഒരു സൊല്യൂഷൻ വേണം... അതെ ഉള്ളു വഴി..

ഒള്ള അവസ്ഥ പോരാഞ്ഞിട്ട്...മറ്റേ പെങ്കൊച്ചും...... അതിനെ കൂടെ ഇങ്ങോട്ട് കെട്ടി എടുത്തേക്കുന്നു.... ഇതൊക്കെ ആരെടെ....

ഉള്ള എല്ലാം മൂടും ആ കൊച്ചു കൊണ്ട് കളഞ്ഞു. എൻഗേജ്മെന്റ് പോലും. നടന്നത് തന്നെ. അന്ന് ഞാൻ ബിസ്മി യെ കിഡ്നാപ്പ് ചെയ്യും. എല്ലാരും അതൊക്കെ movie ൽ അല്ലെ കണ്ടിട്ടുള്ളു... ഞാൻ റിയൽ ആയി ചെയ്യും...

അല്ലേൽ വേണ്ട... പോലീസ് കേസ് ആയാലോ... ജോലി പോകും, മാനഹാനി, ധന നഷ്ടം.... വേണ്ട വേണ്ട... പിന്നെ എന്തോ ചെയ്യും...

"അലിഫ്..."ഇതാരാ പിന്നിൽ നിന്ന് വിളിക്കുന്നെ... ബിസ്മി യുടെ സൗണ്ട് പോലെ... ഏയ്യ് അവൾ എന്നെ പേര് ഒന്നും വിളിക്കില്ല..

"അലിഫ് നിന്നെ..."huh... ബിസ്മി ടാ സൗണ്ട് ആണല്ലോ. ഞാൻ തിരിഞ്ഞ് നോക്കി. നന്നായി... ഇവളും എന്നെ പേര് വിളിച്ചു തുടങ്ങിയ...

"ഐ am sorry... "ഞാൻ മിണ്ടിയില്ല. കഷ്ടപ്പെട്ട് പുറകെ വന്നതല്ലേ ബാക്കി കൂടാ കേൾക്കാം അല്ലേൽ ഇനി ഇടയിൽ കേറി എന്ന് വല്ലോം പറഞ്ഞാലോ. ഇവളുടെ മൂഡ് ഒന്നാമതെ പോയി ഇരിക്കുവാണ്. ഇപ്പോൾ എന്റെ പേര് വിളിച്ചു... ഇനി ദേഷ്യം വരുമ്പോൾ എന്നെ അടിക്കില്ല എന്ന് ആരറിഞ്ഞു.

"അലിഫ്..."huh... ആലോചനയിൽ നിന്ന് ഞെട്ടി ഉണർന്ന് ഞാൻ അവളെ നോക്കി. പടച്ചോനെ അടിക്കോ ഇവൾ.

"എന്തിനാ കവിളിൽ കയ്യും വെച്ച നില്കുന്നെ..."

"ങേ.."ഓ... ആലോചനക്കിടയിൽ കയ്യ് കവിളിൽ വെച്ചിരുന്നു.

മുഹബ്ബത്ത് Donde viven las historias. Descúbrelo ahora