28

211 34 116
                                        

Bismi's pov

താത്ത നല്ല ഹാപ്പിയിൽ ആണ്. ഞങ്ങൾ താഴെ പോയി.അവർ ഒക്കെ ഹാളിൽ ഇരിക്കുന്നു. അപ്പോൾ ഒരു കൈ ഉയർന്ന ഞങ്ങൾക്ക് നേരെ ചെറുക്കൻ ആണ്. ഞാനും ജുമായും തിരിച്ചു കയ്യ് കാണിച്ചു. ഞങ്ങൾ കമ്പനി ആണ്.

താത്തയുടെ കോളേജിൽ സീനിയർ ആയിരുന്നു. അവർ നല്ല ഫ്രണ്ട്‌സ് ആയിരുന്നു. ഇവിടെ ഞാൻ ഉള്ളപ്പോൾ ഒക്കെ വന്നിട്ടുണ്ട്. ഞാനും ജുമയുമായി നല്ല കമ്പനിയും ആണ്.

കാക ആണ് ഈ പ്രോപ്പസൽ താത്തയോട് പറഞ്ഞെ. താത്താക്ക് എതിർപ്പ് ഒന്നുമില്ലായിരുന്നു. അങ്ങനെ വീട്ടിൽ പറഞ്ഞു. രണ്ട് പേർക്കും ജോബ് ഉണ്ട്. പിന്നെ വീട്ടുകാർക്കും പരസ്പരം അറിയാം. അതിനാൽ ആർക്കും വിരോധം ഇല്ലായിരുന്നു.

ഞങ്ങൾ തത്തയെ വിളിക്കാൻ മുകളിലേക്ക് പോയി. താത്ത താഴെ വന്നു. അപ്പോൾ എന്റെ ഫോൺ ൽ ഒരു നോട്ടിഫിക്കേഷൻ  വന്നു.

ഞാൻ ഫോൺ എടുത്തു. ഇൻസ്റ്റയിൽ ആണ്. ലി ആണല്ലോ. ലി എന്താ ഇപ്പോൾ മെസ്സേജ്  ഇടുന്നെ.

ഞാൻ അല്പം മാറി നിന്നു എന്നിട്ട് ഓപ്പൺ ആക്കി.

---

Hi

---

ഇതെന്താ പതിവില്ലാതെ ഒരു hi.
ഞാനും ഒന്ന് തിരിച്ചിട്ടു.

"എടാ ഇങ്ങ് വന്നേ..."ജുമാ എന്റെ അടുത്ത് വന്നു പറഞ്ഞു.

"എടാ ഒരു മിനിറ്റ്... " ലി എന്തിനാകും മെസ്സേജ്  ഇട്ടത്. ഞാൻ അത് ആലോചിച്ച നില്കുവായിരുന്നു.
അപ്പോൾ അതാ ടൈപ്പിംഗ്‌ കാണിച്ചു.

---

ജുമാന വിളിക്കയല്ലേ..

ഹാ.. അത് കുഴപ്പമില്ല

വെയിറ്റ്......

അതെങ്ങനെ മനസിലായി എന്നെ ജുമാ വിളിക്കുവാണെന്ന് 😳😳

😉

---

ഞാൻ ജുമാനായ അംബുധത്തോടെ നോക്കി," എന്താ സംഭവം? "

"അങ്ങോട്ട് നോക്ക് " അവൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച പറഞ്ഞു.

മുഹബ്ബത്ത് Where stories live. Discover now