29

262 33 152
                                    

Bismi's pov

അവർ ഒകെ ഭക്ഷണം കഴിച് എണീറ്റപ്പോൾ ഞങ്ങൾ ഇരുന്നു. ആദ്യമേ വയർ നന്നായി നിറഞ്ഞ ഇരിക്കുന്നത് കൊണ്ട് ഇഷ്ടമുണ്ടായിരിക്കെ കുഞ്ഞുമ്മട ബിരിയാണി എനിക്ക് അതികം കഴിക്കാൻ പറ്റിയില്ല.

ലി എന്ത് കരുതിട്ടുണ്ടാകും എന്ന് ആലോചിച് ആലോചിച് തലവേദന ആയി. ജുമ നല്ല കൂൾ ആയി ഫുഡ്‌ കഴിക്കുന്നു. ഞാൻ അവളെ നോക്കി. അവൾ ഇറച്ചി കടിച്ചു വലിക്കുന്നു.

തിരിച്ചു എന്റെ പ്ലേറ്റ് ലേക്ക് നോക്കിട്ട് തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് ലിയേ ആണ്. ആൾ പെട്ടെന്നു തല തിരിച്ചു... വെയിറ്റ്.... എന്നെ നോക്കുവായിരുന്നോ.

ഞാൻ മോശക്കരീ ആണെന്ന് കരുതി കാണോ, എന്റെ കണ്ണ് നിറഞ്ഞു.ഞാൻ നിർത്തി പ്ലേറ്റ് യുമായി എണിറ്റു അടുക്കളയിലേക്ക് പോയി, പത്രം അടച്ചു വെച്ചു.

എന്നിട് ഫോൺ എടുത്തു, ഇനി ലി കണ്ടെങ്കിലോ.... ഇല്ല കണ്ടിട്ടില്ല. ഇങ്ങേർക്കു ഒന്ന് നോക്കിക്കൂടെ, അല്ലേൽ ഏത് സമയവും ഇൻസ്റ്റയിൽ ഉള്ള ആളാണ് 😒.

" നീ എന്താ കഴിക്കാത്തത്... "ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞാൻ നോക്കി.

"വിശപ്പില്ല "ഞാൻ മറുപടി പറഞ്ഞു. ജുമാ ആയിരുന്നു.

"എന്തിനാ വെറുതെ ചെറിയ കാര്യങ്ങളിൽ വിഷമിക്കുന്നെ. ലി നിന്നെ തെറ്റധരിക്കൊത്തോന്നുമില്ല...." ജുമാ പത്രം കഴുക്കുന്നതിന് ഇടയിൽ പറഞ്ഞു.

ഞാൻ തല കുലുക്കിട്ട് പുറത്തേക്ക് പോകൻ പോയപ്പോൾ ആരോ അവിടെ നിന്ന് പോകുന്ന കണ്ട്. ഡ്രെസ്സിന്റെ കളർ കണ്ടിട്ട് ലി ആണെന്ന് തോനുന്നു.

-----


"അപ്പുറത്തെ മാവിൽ മാങ്ങാ ഉണ്ടോ... പിടിചോ....."റിയാദ് കാക ചോദിച്ചു.

"പിടിച്ചു ഇപ്രാവശ്യം നന്നായി പിടിച്ചിട്ടുണ്ട്..."

റിയാദ് കാക്കട മുഖം തിളങ്ങി. ആൾക്ക് മാങ്ങാ ഭയങ്കര ഇഷ്ടമാണ്. ഇവിടെ വരുമ്പോൾ മാങ്ങയുടെ സീസൺ ആണേൽ പറിചുക്കോണ്ടേ പോകോളൂ.

മാങ്ങാ പറിക്കാം എന്ന് പറഞ്ഞു അവർ എല്ലാം പുറത്ത് ഇറങ്ങി. ഇവിടുന്ന് കുറച്ചു അല്പം പോണം. കുഞ്ഞുമ്മയും ഫർസാന തത്തയും മുന്നേ നടന്നു, പുറകെ റിയാദ് കാക ടാ ഫാമിലിയും. ഇറങ്ങാൻ ആയി ഇനി ഞാനും ജുമായും ലി യും റിയാദ് കാക്കയും മാത്രേ ഉള്ളു.

മുഹബ്ബത്ത് Where stories live. Discover now