27

163 29 101
                                        

Bismi's pov

ആരാ ഫോട്ടോ.... ആ ഫോട്ടോയിൽ ഉള്ള ആളെ ഓർമ ഉണ്ടോ ഇപ്പോളും "ഞാൻ ചോദിച്ചു.

താത്ത എന്നെ ഒന്ന് നോക്കി...

"കുറെ നാൾ ആയില്ലേ... ചിലപ്പോൾ കണ്ടാൽ മനസിലാകുമായിരിക്കും "താത്ത പറഞ്ഞു.

"കണ്ടാൽ മനസിലാകോ.... എങ്കിൽ വെയിറ്റ് ഞാൻ അവരുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന  കുറച്ചു കുട്ടികളുടെ pic കാണിക്കാം... അതിൽ ഉണ്ടോ എന്ന് നോക്കാല്ലോ  "ഞാൻ അതും പറഞ്ഞു എന്റെ ഫോൺ എടുത്തു. ലി, ലിയുടെ ഫ്രണ്ട്സുമായി നിൽക്കുന്ന കുറെ പിക്സ് എന്റെ കയ്യിൽ  ഉണ്ട്... പണ്ട് collect  ചെയ്തതാ പിന്നെ ഡിലീറ്റ് ആക്കാൻ തോന്നിയില്ല.

ഞാൻ അതൊക്കെ ഓപ്പൺ ആക്കി തത്തയെ കാണിച്ചു. അതിൽ ഉള്ള ആരും അല്ല.. പിന്നെ ആരായിരിക്കും. ലിയുടെ ഫ്രണ്ട്‌സ് സർക്കിൾ ൽ ഉള്ള മിക്ക girls ന്റെ പിക്ചറും കാണിച്ചു അതൊന്നും അല്ല... ശേ... ഇനി വല്ല ജൂനിയർ ഉം ആകുമോ.

"ഇതൊന്നുമല്ല....."താത്ത പറഞ്ഞു.

"പിന്നെ ആരായിരിക്കും.... "ഞാൻ താത്തയോട് ചോദിച്ചു.

"നോ ഐഡിയ "താത്ത കയ്മലർത്തി. പിന്നെ താത്ത ഹാളിലേക്ക് പോയി.

ശേ എന്നാലും ആരായിരിക്കും, ലബീബയും അല്ലായിരുന്നു. ആദ്യം താത്ത, ലി ഒരു കുട്ടിയുടെ pic നോക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് ലബീബാ ആയിരിക്കും എന്നാണ്. ശെരിയാ ലി പറഞ്ഞതാ, അവർ വെറും സുഹൃത്തുക്കൾ മാത്രം ആണെന്ന്. ഷെയ്യ് എന്നിട്ടും ഞാൻ ലിയേ സംശയിച്ചു ലബീബായുമായി. ഹാ അത് പോട്ടെ....

പക്ഷെ ആരായിരിക്കും ആ കുട്ടി.. വല്ല ജൂനിയറും ആയിരിക്കാൻ  ആണ് ചാൻസ് എന്ന് തോനുന്നു. അവരുടെ ക്ലാസ്സിലെ ആരും അല്ല...

ഐഡിയ!!... ജുമയോട് തന്നെ പറയാം അവൾ കണ്ടുപിടിക്കാൻ ഐഡിയ പറഞ്ഞു തരും.

ഞാൻ ഫോൺ എടുത്തു അവൾക് കാൾ ചെയ്തു.

റിങ് ചെയ്യുന്നുണ്ട് but അവൾ എടുക്കുന്നില്ല.... പെട്ടെന്നു കാൾ കട്ട്‌ ആയി, അവൾ കട്ട്‌ ആക്കിയത്. പെട്ടെന്നു അവൾ ഇൻസ്റ്റയിൽ വന്നു.

മുഹബ്ബത്ത് Where stories live. Discover now