ജിൻ കാറോടിക്കുന്നുണ്ടെങ്കിലും മനസ്സ് മുഴുവൻ വേറെവിടെയോ ആണ്.
ജിൻ ഒരു ഗേ ആണ് അത് അവൻ ചെറുപ്പം മുതലേ മനസിലാക്കിയതാണ്.
പിന്നെ ജിന്നിൻ്റെ ഫാമിലിക്ക് ഹോമോസെക്ഷ്വൽ റിലേഷൻ അസപ്റ്റ് ചെയ്യാന് കുറച്ച് ബുദ്ധി മുട്ടായത്കൊണ്ട് ജിന്നുമായി അൽപ്പം അകൽച്ചയിലാണ്.
ആദ്യമൊക്കെ അവന് വിഷമം ഉണ്ടായിരുന്നു.ജിന്നിൻെറ ഫാമിലി വലിയൊരു ബിസിനസ്സ് പാരമ്പര്യമുള്ള കുടുംബമാണ്.ഒരു ഭാവി ബിസിനസ്സ് തലമുറയെ വളർത്തിയെടുക്കുന്നതിനിടക്ക് അവൻറെ ഫാമിലി അവന് ഒരു മകനാണെന്ന പരിഗണന കൊടുത്തില്ല. ജിന്നിനെ MBA ചെയ്യാനായി ലണ്ടനിലേക്ക് വിട്ടു പക്ഷേ അതിനിടക്ക് അവൻ ഒരു ഗേ ആണെന്നത് ഫാമിലി അറിഞ്ഞ് ആകെ സീൻ ആയി. അവർ അവനൊരു ഓപ്ഷൻ വെച്ചു.
അവൻ അത് അംഗീകരിക്കാൻ തയ്യാറായില്ല.
MBA പകുതിക്ക് വെച്ച് നിർത്തി, തൻ്റെ 20sൻ്റെ സ്റ്റാർട്ടിംഗിൽ ആത്മവിശ്വാസവും വാശിയും കൈമുതലാക്കി ആരംഭിച്ച്,സ്വന്തം എഫർട്ടിലൂടെ വളർത്തിയെടുത്ത കമ്പനിയാണ് "heads-up". ഇതൊരു advertising company ആണ്.,ഇന്ത്യയിൽ തന്നെ നല്ലൊരു പേരുണ്ടാക്കാൻ അവന് ഇതിനകം സാധിച്ചിട്ടുണ്ടായിരുന്നു.പിന്നെ ഇന്നുണ്ടായ സംഭവം. ആരോ തൻറെ കമ്പനിയെ മനപൂർവ്വം തളർത്താൻ നോക്കുന്നതായി ജിന്നിന് ഫീൽ ചെയ്യാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.അതുറപ്പിക്കാൻ അവന് ചിലരെ നേർക്കുനേർ കാണാനിരിക്കുവാണ്.
പിന്നെ ഇന്നത്തെ രണ്ടാമത്തെ സംഭവം.ജിന്നിന് ഇപ്പോ 28 വയസ്സാകുന്നു.
തൻ്റെ MBA പഠന കാലത്ത് ആയിരുന്നു ജിന്നിൻ്റെ അവസാന റിലേഷൻ. പിന്നീട് ഉണ്ടായ മെസ്സിനെ തുടർന്ന് ബിസിനസിൽ ഫോക്കസ് ചെയ്തത്കൊണ്ട് വേറൊരു റിലേഷനെ പറ്റി അവൻ ചിന്തിച്ചത് പോലുമില്ലായിരുന്നു.പക്ഷേ..... ഇന്ന്.....എന്തോ ഒന്ന് അവൻ്റെ മനസിനെ ആകേ കലക്കി മറിച്ച് കളഞ്ഞു.
അവൻ ഒന്ന് ദീർഘ ശ്വാസം വിട്ടുകൊണ്ട് പുറകോട്ട് ഒന്ന് കംഫർട്ടബിൾ ആയിരുന്നു. അവൻ വിൻഡോ ക്ലോസ് ചെയ്തിട്ടില്ല. വലത് കൈ അവൻ അങ്ങനെ ഗ്ലാസിൽ കയറ്റി മടക്കി വെച്ചു. ഇടത്തു കൈകൊണ്ട് സ്റ്റിയറിംഗ് തിരിച്ചു.
അപ്പോഴാണ് അവൻ ഫ്രണ്ട് ഗ്ലാസ്സിൽ പെയിൻ്റ് ഒരു കൈ മാർക്കിൽ പതിഞ്ഞിരിക്കുന്നത് കണ്ടത്.
ഗ്രീൻ, റെഡുമാണ് നിറം അതങ്ങനെ റോഡിലെ പ്രകാശത്തിൽ തിളങ്ങുന്നപോലെ ജിന്നിന് തോന്നി.
അവൻ്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു.
അവിടെമാകെ ഒരു കുളിർ കാറ്റ് വീശി. ജിന്നിന് എന്തെന്നില്ലാത്ത സമാധാനം തോന്നി തൻറെ മിസ്സിംഗ് ആയ എന്തോ ഒന്ന് കളഞ്ഞ് കിട്ടിയ ഫീൽ അവനിലാകെ പടർന്നു.
അവൻ്റെ ചിന്തകളിൽ എവിടെയോ ആകെ ആ നുണക്കുഴിക്കാരൻ തെളിഞ്ഞു വന്നു.അവനെന്തക്കെയോ മനസ്സിൽ കണക്ക്കൂട്ടികഴിഞ്ഞിരുന്നു.ഒരിക്കലും കൺഫ്യൂസ്ഡ് ആയ ഒരു ഡിസിഷനിൽ സ്റ്റക്ക് ആയി കിടക്കുന്ന ആളല്ല ജിൻ.അവനറിയാം അവൻ്റെ തീരുമാനങ്ങൾ.ആഗ്രഹിച്ചത് നേടിയെടുക്കാൻ തൻ്റെ മാക്‌സിമം എഫർട്ട് എടുത്ത് അത് സ്വന്തമാക്കുക തന്നെ ചെയ്യുന്ന പ്രകൃതക്കാരൻക്കൂടെയാണ് ജിൻ. വാശി അവൻ്റെ പ്ലസ് പോയിൻ്റ് ആയി ആണ് അവൻ കാണുന്നത് കാരണം അവൻ ഇന്ന് എന്തൊക്കെ നേടിയിട്ടുണ്ടോ അതെല്ലാം വാശിപ്പുറത്ത് തന്നെയാണ്.ആദ്യം അത് അവന് തോന്നി തുടങ്ങിയത് അവൻ്റെ ഫാമിലിയോട് തന്നെയാണ്.
ഒരു
ഫാമിലിയുടെ അഫെക്ഷൻ കിട്ടാത്തത്കൊണ്ടും,അവൻ്റെ നിയന്ത്രണം അവനിൽ തന്നെ ഒതുക്കിയത് കൊണ്ടും അവന് ചില കാര്യങ്ങൾ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. അവനെ അങ്ങനെയുള്ള സന്ദർഭങ്ങൾ അസ്വസ്ഥനാക്കാറുമുണ്ട്. നെഗറ്റീവ്സ് ഇല്ലാത്ത മനുഷ്യരുണ്ടോ. ചിലപ്പോൾ അത് ഗുണകരമാകാറുണ്ട്, അല്ലാത്ത പക്ഷം സ്വപരിശ്രമത്തിലൂടെയോ അല്ലെങ്കിൽ ആരുടെയെങ്കിലും സഹായത്തോടെയോ നമുക്ക് അത് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. അവൻ ഏത് വഴി സ്വീകരിക്കും എന്ന് നോക്കാം.
To be continued🦋❄️❤️🫀🥀
STAI LEGGENDO
IT'S GREEN 🚦 GO AHEAD 🥀💞
Storie d'amore" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ" "ജൂൺ ഞാൻ ഇതിൽ 100% sure ആണ്" രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️ ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു. Will this last forever .......🦋🥀❄️ Jin fell firs...