Fight mode 🤜🤛

170 23 15
                                        



ജൂൺ വീട്ടിൽ നിന്ന് ഇറങ്ങി ,റോഡിൽ ജിമിൻ നിൽപ്പുണ്ട് അവൻ ഒരു ഹെൽമെറ്റ് കൊടുത്തു. അതിട്ട് അവൻ ബൈക്കിൽ കയറി.
ജൂൺ : " അവരെവിടേ ടാ"
ജിമിൻ : " അവരങ്ങോട്ട് വിട്ടു, ചേട്ടൻ വന്നാ "
ജൂൺ : " ഇല്ലെടാ ലേറ്റ് ആവും , ന്യൂസ് കണ്ടില്ലേ എല്ലാരും ഇട്ട് പൊരിക്കുന്നത് , പാവം😔 "

ജിമിൻ ഒന്നും മിണ്ടിയില്ല അവൻ ബൈക്കിന്റെ സ്പീഡ് കൂട്ടി.
അവർ അങ്ങനെ അവരുടെ താവളത്തിൽ എത്തി. ഇത് സത്യത്തിൽ ആൻഡ്രൂവിന്റെ ഫാമിലി പ്രോപ്പർട്ടിയാണ്. ഇവർ ഇവിടെ കൂടുന്നത് എല്ലാവർക്കും അറിയാം.

ജാക്ക്സൺ : "ഹാ നിങ്ങൾ വന്നോ നമ്മക്ക് നീങ്ങാം അപ്പോ "
ഫെലിക്സ്: "യെസ് ബോസ് "
എല്ലാവരും ബൈക്കിൽ കയറി അവർ കണ്ട് വെച്ചിട്ടുള്ള സ്ഥലത്തേക്ക് പോയി .
അവർ ഒരു അടഞ്ഞ് കിടക്കുന്ന ഒരു വീടിന് അടുത്തെത്തി. അതിനരുകിലൂടെ ഒരു റോഡ് ഉണ്ട്. രാത്രി വണ്ടികൾ മാത്രമേ അതിലൂടെ പോവു നടപ്പ് അധികം ഇല്ല.
അവർ എല്ലാരും ഇറങ്ങി

ആൻഡ്രു:"പ്രേതം വല്ലോം ഉണ്ടോടാ ഇവിടെ😦"

ടേ:" ഏഹ്.. പ്രേതമോ😲"

ജാക്സൺ:"പ്രേതം അല്ലാ ഡ്രാക്കുള ഉണ്ട് 😑 "

ടേ:"ഏഹ്... സത്യമാണോ അണ്ണാ 😍 "

ജിമിൻ:"തീർന്ന് ആ ഡ്രാക്കുളയുടെ കാര്യം😬 വല്ല ടേപ്പും കിട്ടുവോ ഇതിൻ്റെ വായൊന്ന് ഒട്ടിക്കാൻ"

ടേ:" മിണ്ടരുത് നീ അവൻ്റെയൊരു ടേപ്പ് 😤"

ജിമിൻ ഒന്നും മിണ്ടിയില്ല പിന്നെ, ജൂൺ അവന്മാരെ നോക്കി ഒന്ന് ചിരിച്ചിട്ട് 😄 മുന്നോട്ട് നടന്നു.

അവർ മതിലൊക്കെ വൃത്തിയാക്കി വരക്കൽ തുടങ്ങി.എല്ലാവരും നല്ല ശ്രദ്ധയോടെ വരച്ചോണ്ട് ഇരിക്കുവാണ്.

___________________________________________

അതേ സമയം ജിൻ നല്ല വേഗത്തിൽ വരുകയാണ് പെട്ടെന്ന് traffic signal മാറി റെഡ് ആയി. അവൻ വേഗം ബ്രേക്ക് പിടിച്ചു മുന്നിലുള്ള വണ്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വണ്ടി നിന്നു. മുന്നിലെ വണ്ടിക്കാർ പുറത്തോട്ട് തലയിട്ട് പച്ച മലയാളത്തിൽ എന്തൊക്കെയോ പറഞ്ഞു. ഇവർ ഗ്ലാസ് ഇട്ടിരുന്ന കാരണം അധികം ഒന്നും കേട്ടില്ല.ജിൻ ദേഷ്യത്തിൽ indicator ഇട്ട് വണ്ടി ഇടത്തേക്ക് തിരിച്ചു, ഷോർട്ട് കട്ട് റോഡോന്നുവല്ല കൊറേ കറങ്ങേണ്ടി വരും.ദേഷ്യം തീർക്കാൻ അവനെന്തെങ്കിലും ചെയ്തേ പറ്റൂ. അവൻ വേഗത്തിൽ തന്നെ പോയി. ഹോബിക്കാണേൽ ഒന്ന് വണ്ണിന് പോണം . അവൻ ഇത്രയും നേരം പിടിച്ച് ഇരുന്നു ഇനി പക്ഷേ പറ്റില്ല. അവൻ കണ്ണടച്ച് ഇരിക്കുവാണ്. അവൻ കൈ നീട്ടി ജിന്നിൻ്റെ ഗിയറിൽ പിടിച്ചിരുന്നു കയിൽ ഒന്ന് തട്ടികൊണ്ട് പറഞ്ഞു
:"ഡാ എനിക്ക് ഒന്നിന് പോണം പറ്റുന്നില്ല 😣"

IT'S GREEN 🚦 GO AHEAD 🥀💞Where stories live. Discover now