good morning 🌄

164 24 2
                                        

ജിൻ രാവിലെ തന്നെ ജോഗിങ്ങിന് ഇറങ്ങി

ജിൻ രാവിലെ തന്നെ ജോഗിങ്ങിന് ഇറങ്ങി

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.


ആൾ സാധാരണ രണ്ട് റൂട്ടിൽ ഏതെങ്കിലും ഒന്നാവും തിരഞ്ഞെടുക്കാറ്. പാർക്ക് അല്ലെങ്കിൽ ബീച്ച് റൂട്ട്.
ഇന്നവൻ ബീച്ച് തിരഞ്ഞെടുത്ത്.

സാധാരണ ഏതെങ്കിലും ബിസിനസ്സ് related കോൾ ചെയ്താവും അവൻ പോവാറ് എന്നാൽ ഇന്നവൻ കോൾ ഒന്നും തന്നെ അറ്റൻഡ് ചെയ്തില്ല പകരം ഒരു സോങ്ങ് വെച്ച് മുന്നോട്ട് പോയി.

പിന്നെ ജിന്നേട്ടന് നല്ല ഫാൻസുണ്ട് ആ ഏരിയയിൽ. പുള്ളി ജോഗിംഗിന് ഇറങ്ങുന്നതും നോക്കി ഇരിക്കുന്ന സ്ഥിരം ലേഡീസ് ഫാൻസ്.
അവൾമാർ ജിന്നേട്ടൻ ഏത് വഴിയാണോ പോവുന്നത് അതിന് പുറകേ പോവും. അവരുടെ രാവിലത്തെ entertainment ആണിത്.
ഇത് പോരെ അവിടുത്തെ പയ്യന്മാർക്ക് ജിന്നേട്ടനോട് അസൂയ തോന്നാൻ.
ജിൻ അതിന് പിന്നെ മൈൻഡൊന്നും കൊടുക്കാറില്ല. അവരെ തൻ്റെ സൗന്ദര്യം ആസ്വദിക്കാൻ അങ്ങ് വിട്ടേക്കും.

അവൻ അന്ന് ചുറ്റുപാടും നിരീക്ഷിച്ച് മുന്നോട്ട് പോയി. ഇടക്ക് അവൻ്റെ പുറകിൽ വരുന്ന പെണ്ണുങ്ങളുടെ സംസാരം ചെറുതായി കേൾക്കാം.

അവൻ ഒരു നല്ല ശ്വാസം എടുത്തു വേഗം കൂട്ടി.അവൻ മനസ്സിൽ ആലോചിച്ചു
*പ്രകൃതിക്കൊക്കെ വല്ലാതെ സൗന്ദര്യം കൂടിയ പോലെയുണ്ട്. ഇനി ഞാൻ ഇത്രയും നാൾ ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണോ.*

തിരകളുടെ അലയടി ശബ്ദം മറ്റെന്തിനേക്കാളും അവിടെ ഉയർന്നു നിന്നു.പ്രകൃതി ഓരോന്നിനെയും ഒരുക്കി നിർത്തിയിരുന്നു പുതിയ ദിവസത്തിൻ്റെ തുടക്കത്തിനായി.
സൂര്യൻ്റെ ആദ്യ കിരണങ്ങൾ അവിടെ എല്ലാത്തിനും എനർജി നൽകി പോയികൊണ്ടിരുന്നു.അവനും ആ ഫ്രഷ്‌നെസ് ഫീൽ ചെയ്തു.വെളിച്ചം പതിയെ പരക്കാൻ തുടങ്ങുന്നു.

IT'S GREEN 🚦 GO AHEAD 🥀💞Onde histórias criam vida. Descubra agora