ജിന്നും ഹോബിയും അവിടെ നിന്ന് ഇറങ്ങി. ഹോബിയാണ് വണ്ടി ഓടിക്കുന്നത്. ഇത്തവണ ഹോബിയും വെറേതോ ലോകത്താണ്.
കാറിൽ ഒരു പാട്ട് ചെറിയ ശബ്ദത്തിൽ മുഴങ്ങുന്നുണ്ട്.
ജിൻ പതിയെ സംസാരിച്ച് തുടങ്ങി.ജിൻ :"ഡാ ഞാൻ ഇനി അവനെ എവിടെ വെച്ച് കാണും"
ഹോബി അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു
"വഴി ഉണ്ടാക്കാട നീ ഏതായാലും ആദ്യമായ് ഇങ്ങനെ ഒരു കാര്യം പറയുന്നതല്ലേ"ജിൻ:"താങ്ക്സ് ടാ"
ഹോബി :"എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റാത്തത് ഒരു സിഗ്നലിൽ വെച്ച് കണ്ട്,യാതൊരു പരിചയവുമില്ലാത്ത ആളോട് നിനക്ക് ഇത്രമാത്രം ഇഷ്ട്ടം തോന്നാൻ എന്താ കാരണമെന്നാ ."
ജിൻ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് സീറ്റിലേക്ക് ചാരി കൈ കെട്ടി കിടന്നുകൊണ്ട് പറഞ്ഞു.
:"എനിക്കും അറിയില്ലെടാ എന്തോ അവനെ അന്ന് ആ സിഗ്നലിൽ വെച്ച് കണ്ടപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാവത്തെ ഫീൽ ആയിരുന്നു,അവൻ്റെ ആ കണ്ണുകൾക്ക് എന്തോ പ്രത്യേകത ഉള്ള പോലെ, മുമ്പെങ്ങോ കണ്ടിട്ടുള്ളത് പോലെ "
ഹോബി:"അസ്ഥിക്ക് പിടിച്ചല്ലേ "
ജിൻ:"അതിനപ്പുറം എന്ന് വേണമെങ്കിലും പറയാം"ഹോബി:"എങ്കിൽ നമുക്ക് ഇത് സീരിയസ് ആയി മുന്നോട്ട് എടുക്കാം അല്ലേ"
ജിൻ ഹോബിയെ ഒന്ന് നോക്കി🤨
:"അപ്പോ ഇത്രയും നേരം നീ സീരിയസ് ആയിട്ട് എടുത്തില്ലായിരുന്നോ."ഹോബി:"അത് പിന്നെ നീ ഇങ്ങനെയൊക്കെ ആദ്യം ആയി പറയുവല്ലെ എനിക്ക് അതൊന്ന് രജിസ്റ്റർ ആവാൻ ടൈം വേണ്ടേ"
ജിൻ:"ഓ അങ്ങനെ"
ഹോബി:"ഞാൻ നിനക്ക് ഫുൾ സപ്പോർട്ടുമായി ഒപ്പം ഉണ്ട്, പക്ഷേ...... ഒരു കണ്ടീഷൻ ഉണ്ട്"
ജിൻ ഒന്ന് തല പൊക്കി സംശയത്തോടെ അവനെ നോക്കി.
"എന്താ"
ഹോബി:"അത് സമയമാവട്ടെ ഞാൻ പറയാം"
ജിൻ ഒന്ന് മൂളി.
അങ്ങനെ ഹോബി അവൻ്റെ വീടിനടുത്ത് ഇറങ്ങി.

ESTÁS LEYENDO
IT'S GREEN 🚦 GO AHEAD 🥀💞
Romance" ജിന്നേട്ടാ ഒന്നൂടെ ആലോചിക്കൂന്നോ" "ജൂൺ ഞാൻ ഇതിൽ 100% sure ആണ്" രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു 🤗❤️ ആ നിമിഷം ഒന്ന് freeze ആയി നിന്നിരുന്നെങ്കിൽ എന്ന് അവർ രണ്ടുപരും മനസ്സുകൊണ്ട് ആലോചിച്ചു. Will this last forever .......🦋🥀❄️ Jin fell firs...