How's a coffee date sounds ☕☕

160 22 4
                                        

ജിന്നിന് പാറപ്പുറത്ത്കൂടേ നടക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി. അവൻ എങ്ങനെയോ നടന്ന് ജൂണിൻ്റെ അടുത്ത് എത്തി.
ജൂണ് കടലിലേക്ക് നോക്കി ആലോചനയിലാണ്.
ജിന്ന് അവൻ നോക്കുന്നിടത്തേക്ക് നോക്കി.

ജിൻ: മനസ്സിൽ🤨 *ഇവൻ ഇനി ആരെയെങ്കിലും സ്വപ്നം കണ്ടിരിക്കുകയാണോ. ഏഹ് അത് അനുവദിച്ചുകൂട"

അവൻ ജൂണിൻ്റെ തോളിൽ ഒന്ന് തട്ടി
പിന്നെ ജിന്നേട്ടൻ കേട്ടത് "ഹമ്മെ " എന്നൊരു കരച്ചിലും,താഴെ ജൂൺ വീണ് കിടക്കുന്നതുമാണ്. അവിടെ അങ്ങനെ ആരെയും ജൂൺ പ്രതീഷിച്ചില്ലായിരുന്ന്.അത്കൊണ്ട് ജിന്നേട്ടൻ തോളിൽ തട്ടിയപ്പോൾ ആൾ പേടിച്ച് പോയി.

ജിൻ:"അയ്യോ വീണാ😲" അവൻ തലയിൽ കൈ വെച്ചോണ്ട് പറഞ്ഞു.

ജൂൺ ദേഷ്യത്തോടെ ജിന്നേട്ടനെ ഒന്ന് നോക്കി എന്നിട്ട് എഴുനേൽക്കാൻ നോക്കി ദേ കിടക്കുന്നു വീണ്ടും കാല് തെറ്റി താഴെ.
ജൂണിനാണേൽ ദേഷ്യം ഒന്നൂടെ കൂടി.എഴുതാനിരിക്കുന്നിടയിൽ ആണ് അവനെ ജിന്ന് തട്ടി വിളിച്ചത് രണ്ട് അവൻ്റെ മുന്നിൽ വീണ നാണക്കേടും.

ജിന്നേട്ടൻ അവനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി. പക്ഷേ അവൻ കൈ തട്ടി മാറ്റി.
അവൻ തന്നെ എഴുന്നേറ്റ് പൊടിയൊക്കെ തട്ടി കളഞ്ഞു.

ജിന്നേട്ടൻ അവിടെ തന്നെ നിൽക്കുവാണ് എന്ത് ചെയ്യണം എന്നറിയാതെ. അവൻ എപ്പോഴക്കെ നല്ല ഒരു മീറ്റിംഗ് പ്രതീക്ഷിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അവനെ ഇടിച്ച് വീഴ്ത്താറാണ് പതിവ്.

ജൂൺ അവൻ്റെ കയ്യിൽ നിന്ന് പോയ നോട്ട്പാഡും പെന്നും തപ്പുവാണ്. പാറയുടെ ഇടയിൽ അത് പോയി. അവൻ കഷ്ടപ്പെട്ട് അത് എടുക്കാൻ നോക്കി.
പെട്ടെന്ന് ഒരു കൈ വന്ന് അവൻ്റെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
അവൻ എതിർത്ത് പറയും മുമ്പേ ജിന്ന് നോട്ട് എടുക്കാൻ തുടങ്ങി. അവൻ രണ്ടും എടുത്ത് ജൂണിൻ്റെ കയ്യിൽ കൊടുത്തു.

ജിൻ:" ഇന്നാ,സോറി"

ജൂൺ:"ഹ്‌മ, it's ok അല്ല നിങ്ങൾ ഇപ്പോ എന്തിനാ ഇങ്ങോട്ട് കയറി വന്നത്"

IT'S GREEN 🚦 GO AHEAD 🥀💞Dove le storie prendono vita. Scoprilo ora