Normal day⛅

155 24 5
                                        

ലാസ്റ്റ് കാൻഡിഡേറ്റും ഇൻ്റർവ്യൂ റൂമിൽ നിന്ന് ഇറങ്ങി, ജിൻ കൂടെയുള്ളവരോട് കുറച്ച് സമയം സംസാരിച്ചിരുന്നു.തിരിച്ച്
അവൻ ക്യാബിനിൽ എത്തിയപ്പോൾ ഹോബി ലാപ്പ്ടോപ്പും നോക്കി ഇരിക്കുവാണ്.
ജിൻ : " അങ്ങനെ അത് കഴിഞ്ഞു "
അവൻ ഒന്ന് സ്ട്രെച്ച് ചെയ്തു.
ഹോബി തലയുയർത്തി അവനെ നോക്കി
"അപ്പോൾ ഇറങ്ങാം"
അങ്ങനെ അവർ അവിടെ നിന്ന് ഇറങ്ങി.
ഹോബി ആണ് ഡ്രൈവിംഗ് കൊല്ലത്ത് നിന്ന് ekm എത്തണം.
ഹോബി:"എങ്ങനെ ഉണ്ടായിരുന്നു കാൻഡിഡേറ്റ്സ്"
ജിൻ:"എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നെടാ, നല്ല സ്കിൽഡ് ആണ് എല്ലാവരും.പക്ഷേ opportunity ഇല്ലാത്തതിൻ്റെ പ്രശ്നമേ ഉള്ളൂ,short list ചെയ്യുന്നത് ഒരു കടമ്പ ആയിരിക്കും "
ഹോബി:"ഹമ്, നല്ല ബ്ലോക്കുണ്ട് നമ്മൾ ചെല്ലുമ്പോൾ ലേറ്റ് ആവും "അവൻ മുന്നോട്ട് നോക്കി പറഞ്ഞു.
ജിൻ:"ഹമ് പതുക്കെ പോയാ മതി,(ക്ഷീണം മാറാൻ അവൻ കൈ ഒക്കെ ഒന്ന് നീട്ടി ) എത്രയും പെട്ടെന്ന് ഒന്ന് നാളെ ആയാൽ മതിയായിരുന്നു" എന്നിട്ട് അവൻ ഒന്ന് കംഫർട്ടബിൾ ആയിരുന്നു.
ഹോബി അവനെ ഒന്ന് സംശയത്തോടെ നോക്കി
: " അതെന്തിനാടാ 🧐....?"
ജിൻ : " എനിക്ക് അവനെ മിസ്സ് ചെയ്യുന്നടാ😕" അവൻ ഒരു ടad ടോണിൽ പറഞ്ഞു
ഹോബി ചിരിച്ച് കൊണ്ട് പറഞ്ഞു: "😄നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നിങ്ങൾ വർഷങ്ങളായി ഒരുമിച്ചാണെന്ന് "

ജിൻ :" എന്ത് ചെയ്യാനാടാ അവനങ്ങോട്ട് അടുക്കുന്നില്ല ....അവന്റെ പേരല്ലാതെ അവനെക്കുറിച്ച് എനിക്കൊന്നും അറിയുകയും ഇല്ല😑 (അവൻ ഒന്ന് ആലോചിച്ച ശേഷം ) അല്ല .... ആരോ എനിക്ക് ഫുൾ സപ്പോർട്ടാണെന്നോ .... അവനെക്കുറിച്ച് കണ്ടെത്തി തരാന്നോ എന്നൊക്കെ പറഞ്ഞായിരുന്നു🧐 "

ഹോബി : "😁 ഡാ .... അത്.... പിന്നെ ..... ഒന്നൂടെ കൺഫേം ആക്കിയിട്ട് തിരക്കാം എന്ന് വെച്ചു"

ജിൻ:"🤨 നിനക്ക് എത്ര കൺഫർമേഷൻ വേണം"

ഹോബി:"ഇനിയിപ്പോ ഞാൻ ഉറപ്പായിട്ടും കണ്ട് പിടിക്കും. നീ നോക്കിക്കോ"

ജിൻ:"ഇനി വേണ്ട.."
ഹോബി :"ഡാ ഞാൻ ....."
ജിൻ:"അതല്ലടാ എനിക്ക് അവനെക്കുറിച്ച് അവനിൽ നിന്ന് തന്നെ അറിയണം"

IT'S GREEN 🚦 GO AHEAD 🥀💞Donde viven las historias. Descúbrelo ahora